Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാസ്‌പോർട്ട് നിറം മാറ്റം വിവേചനപരം; തീരുമാനം പിൻവലിക്കണം: ഇൻകാസ് ഫുജൈറ

ഫുജൈറ: ഇന്ത്യൻ പാസ്പോർട്ടിൽ എമിഗ്രേഷൻ ആവശ്യമുള്ള സാധാണക്കാരായ ജനങ്ങൾക്ക് ഓറഞ്ചു നിറമാക്കാനും അവസാന പേജിലെ വിശദ വിവരങ്ങൾ മേൽവിലാസമടക്കം എല്ലാ പാസ്സ്‌പോർട്ടുകളിൽ നിന്നും നീക്കം ചെയ്യാനുള്ള കേദ്ര സർക്കാർ തീരുമാനം വിവേചനപരവും ഭരണഘടനാ വിഭാവനം ചെയുന്ന തുല്യതക്കുള്ള പൗരാവകാശം ഇല്ലാതാക്കുന്നതുമാണെന്നും ഇൻകാസ് ഫുജൈറ കമ്മിറ്റി അഭിപ്രായപ്പെട്ടു.

തീരുമാനം അടിയന്തിരമായി പിൻവയ്ക്കണമെന്നു പ്രസിഡന്റ് കെ സി അബൂബക്കർ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ചു പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും ഇൻകാസ് അടക്കമുള്ള പ്രവാസിസംഘടനകൾ നിവേദനം നൽകിയിട്ടുണ്ട്. ആധാർ കാഡില്ലാത്ത ലക്ഷക്കണക്കിന് പ്രവാസികൾക്കുള്ള തിരിച്ചറിയൽ രേഖയാണ് പാസ്‌പോർട്ട്. വോട്ടർ തിരിച്ചറിയൽ രേഖ ആയും അത് ഉപയോഗിക്കാറുണ്ട്. അതിലെല്ലാമുപരി തുടച്ചയായി അവഗണന നേരിടുന്ന പ്രവാസി സമൂഹത്തിനു എല്ലാ നിലക്കും കൂടുതൽ അവഗണയും അപമാനവും നേരിടാനുള്ള സാധ്യ ആശങ്കയായി നിലനിൽക്കുന്നു. എന്തിനാണ് ഈ മാറ്റങ്ങൾ എന്ന് പൊതു സമൂഹത്തെ ബോധ്യപ്പെടുത്താൻ കേന്ദ്ര സർക്കാർ തയ്യാറാവണം. തീരുമാനം പിൻവലിപ്പിക്കാൻ പ്രവാസിസംഘടനകൾ മുന്നോട്ടു വരണമെന്നും സമ്മർദ്ദം ചെലുത്തണമെന്നും ഇൻകാസ് പ്രസിഡന്റ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP