Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നോർക്കയ്ക്കു ദയാവധം നൽകിയ മുഖ്യമന്ത്രി വകുപ്പൊഴിയണം: ഇൻകാസ്

നോർക്കയ്ക്കു ദയാവധം നൽകിയ മുഖ്യമന്ത്രി വകുപ്പൊഴിയണം: ഇൻകാസ്

ഫുജൈറ : ബോർഡ് യോഗം ചേരാതെയും, ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കാതെയും പ്രവാസി മലയായികളുടെ നാമമാത്രമായാണെങ്കിലുമുള്ള ആശ്രയത്തെ , നോർക്ക റൂട്‌സിനെ ഇല്ലതാക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ വകുപ്പ് ഒഴിയണമെന്നും കൊള്ളാവുന്ന ആരെയെങ്കിലും വകുപ്പ് ഏൽപ്പിക്കണമെന്ന് ഇൻകാസ് ഫുജൈറ കമ്മിറ്റി പ്രസിഡന്റ് കെ സി അബൂബക്കർ ആവശ്യപ്പെട്ടു. കഴിഞ്ഞ ഒന്നര വർഷമായി പ്രവാസി വകുപ്പിന്റയ് പ്രവർത്തനം കുത്തഴിഞ്ഞതായിരുന്നു.

നാഥനില്ലാത്ത അവസ്ഥയായിരുന്നു. അതിന്റെ പരിണിത ഫലമാണ് ഉണ്ടായിട്ടുള്ളത്. പ്രവാസി സമൂഹം പ്രതീക്ഷയോടെ കാത്തിരുന്ന എൻ ആർ ഐ കമ്മീഷന്റെ കാര്യത്തിലും
ഇത് തന്നെ ആണ് അവസ്ഥ. അതും ഉടൻ തന്നെ ഇല്ലാതാവും. വി എസ്‌  മുഖ്യമന്ത്രി ആയിരുന്ന അവസ്ഥയിലും ഇത് തന്നേയായിരുന്നു നോർക്ക വകുപ്പിന്റെ അവസ്ഥ . ഇടതു മുന്നണി സർക്കാരിന്റെ കാലത്തതെല്ലാം പ്രവാസി മലയാളികൾ ക്രൂരമായ അവഗണന നേരിടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരു വർഷത്തിലധികമായി നിരവധി പ്രവാസി സംഘനകളുടെ നേതൃതത്തിൽ കൊടുത്തിട്ടുള്ള നോർക്ക കാർഡിനുള്ള അപേക്ഷകൾ ഒരു വർഷമായി കെട്ടിക്കിടക്കുകയാണ്. കാർഡ് വിതരണം ചെയ്യുവാനോ ക്ഷേമ പെൻഷൻ അപേക്ഷകൾ രജിസ്റ്റർ ചെയ്തു നൽകാനോ കഴിഞ്ഞിട്ടില്ല. പ്രായ പരിധി കഴിയുന്നവരും കൂട്ടത്തിലുണ്ട്. സർക്കാരിന്റെ കെടുകാര്യസ്ഥത കാരണം പ്രവാസി സമൂഹം തുല്യത യില്ലാത്ത പ്രയാസങ്ങൾ നേരിടുകയാണെന്നും ഇത് അപലപനീയവും പ്രതിഷേധാർഹവുമാണെന്നും ഇൻകാസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP