Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽക്ലബ്ബ് ചിൽഡ്രൻസ് ഫോറം രൂപീകരിച്ചു

കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽക്ലബ്ബ് ചിൽഡ്രൻസ് ഫോറം രൂപീകരിച്ചു

കൽബ: സാമൂഹ്യ മാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കുട്ടികൾക്ക് നിയന്ത്രണവും രക്ഷിതാക്കളുടെ ശ്രദ്ധയും അനിവാര്യമാണെന്നും സാമൂഹ്യ പ്രതിബദ്ധതയും സഹജീവി സ്‌നേഹവും പഠ്യേതര കലാ സാംസ്‌കാരിക സാഹിത്യ പ്രകൃതി സംരക്ഷണംതുടങ്ങിയ വിഷയങ്ങളിൽ കുട്ടികൾക്ക് താല്പര്യം വളർത്തുകയും വേണമെന്ന് കൽബഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബ് ജനറൽ സെക്രട്ടറി കെ അബൂബക്കർ പറഞ്ഞു.

ക്ലബ്ബിന്റെ കീഴിലുള്ള ചിൽഡ്രൻസ് ഫോറത്തിന്റെ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ സർഗാത്മക കഴിവുകളെ പരിപോഷിപ്പിക്കു ന്നതിനുള്ള എല്ലാ സൗകര്യവും ക്ലബ് ചെയ്തു വരുന്നുണ്ട്. അവസങ്ങൾഉപയോഗപ്പെടുത്തേണ്ടത് കുട്ടികളും അവരുടെ രക്ഷിതാക്കളുമാണെന്നും അദ്ദേഹംതുടർന്നു. ക്ലബ് പ്രസിഡന്റ് എൻ എം അബ്ദുൽ സമദ് അധ്യക്ഷത വഹിച്ച യോഗത്തിൽ വിഡീ മുരളീധരൻ , ആന്റണി സി എക്‌സ് തുടങ്ങിയവർ പ്രസംഗിച്ചു.കെപി മുജീബ് സ്വാഗതവും ലേഡീസ് ഫോറം കൺവീനർ ഷൈല സവാദ് നന്ദിയും പറഞ്ഞു.

ഭാരവാഹികളായി സായിദ് സവാദ് (ജനറൽ കൺവീനർ), ശ്രദ്ധ ബാബു, അഫ്സാന റംസി , അനസ്‌സൈനുദ്ധീൻ, മഹേഷ് മോഹൻദാസ് തുടങ്ങിയവരെ കൺവീനർ മാരായും തെരെഞ്ഞെടുത്തു.ഫാത്തിമ മെഹറിൻ , ഫാത്തിമ സവാദ്, അശ്വിൻ അനിൽ കുമാർ , അമൽ സൈനുദ്ധീൻ, അനഘ സജി,ആരോമൽ ചന്ദ്രൻ, എമി ,മിൻഹ ഫാത്തിമ , അംന മൊയ്ദീൻ, ഇസ്ര ഫാത്തിമ,തുടങ്ങിയവരെ അംഗങ്ങളായും തെരെഞ്ഞെടുത്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP