Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അബൂദാബി കാഞ്ഞങ്ങാട് മുൻസിപ്പൽ കെഎംസിസി റിലീഫ് വിതണം നടത്തി

അബൂദാബി കാഞ്ഞങ്ങാട് മുൻസിപ്പൽ കെഎംസിസി റിലീഫ് വിതണം നടത്തി

കാഞ്ഞങ്ങാട് : അബൂദാബി കാഞ്ഞങ്ങാട് മുൻസിപ്പൽ കെഎംസിസി യുടെ മർഹൂം ശിഹാബ് തങ്ങൾ ചാരിറ്റി റിലീഫ് വിതരണോദ്ഘാടനം കാഞ്ഞങ്ങാട് മുൻസിപ്പൽ മുസ്ലിം ലീഗ് പ്രസിഡണ്ട് അഡ്വക്കേറ്റ് എൻ എ ഖാലിദ് മുൻസിപ്പൽ കെഎംസിസി വൈസ് പ്രസിഡണ്ട് ഇബ്രാഹിം പള്ളിക്കരക്ക് നൽകികൊണ്ട് നിർവ്വഹിച്ചു.

കാഞ്ഞങ്ങാട് മുൻസിപ്പൽ മുസ്ലിം ലീഗ് ഓഫിസിൽ വെച്ച് നടന്ന ചടങ്ങിൽ ഇബ്രാഹിം പള്ളിക്കര സ്വാഗതം പറഞ്ഞു. യാക്കൂബ് ആവിയിലിന്റെ അധ്യക്ഷതയിൽ കാഞ്ഞങ്ങാട് മുൻസിപ്പൽ മുസ്ലിം ലീഗ് പ്രസിഡണ്ട് അഡ്വക്കേറ്റ് എൻ എ ഖാലിദ് സാഹിബ് ഉദ്ഘാടനം നിർവ്വഹിച്ചു.
കാഞ്ഞങ്ങാട് മുൻസിപ്പൽ യൂത്ത് ലീഗിന്റെ റിലീഫ് ഫണ്ടിലേക്കുള്ള കെഎംസിസിയുടെ വിഹിതം മുൻസിപ്പൽ ട്രഷറർ കെ കെ ജാഫർ യൂത്ത് ലീഗ് പ്രസിഡണ്ട് എം വി ശംസുദ്ധീൻ ആവിയിലിന് കൈമാറി.

അബൂദാബി കാഞ്ഞങ്ങാട് മുൻസിപ്പൽ കെഎംസിസി സമൂഹത്തിൽ നടത്തുന്ന ഇടപെടലുകളും കാരുണ്യ പ്രവർത്തനങ്ങളും നിസ്വാർത്ഥ സേവനങ്ങളും നാടിന്റെയും സമൂഹത്തിന്റെയും പാർട്ടിയുടെയും വളർച്ചയ്ക്ക് ഉതകുന്നതാണ് എന്നും മുന്നോട്ടുള്ള പ്രയാണത്തിലും കെഎംസിസിക്കും പ്രവർത്തകർക്കും നന്മകൾ വിതറാൻ സാധിക്കട്ടെ എന്നും ഖാലിദ് സാഹിബ് പറഞ്ഞു.

മുൻസിപ്പൽ മുസ്ലിം ലീഗ് ട്രഷറർ കെ കെ ജാഫർ, അബൂദാബി കാഞ്ഞങ്ങാട് മുൻസിപ്പൽ കെഎംസിസി മുൻ പ്രസിഡണ്ട് സി കെ റഹ്മത്തുള്ള, മുസിപ്പൽ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ കെ ഇസ്മായിൽ ആറങ്ങാടി, മുൻസിപ്പൽ യൂത്ത് ലീഗ് പ്രസിഡണ്ട് ശംസുദ്ധീൻ ആവിയിൽ, സെക്രട്ടറി വസീം പടന്നക്കാട്, ജോയിൻ സെക്രട്ടറി സിദ്ധീഖ്, വനിതാ ലീഗ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് ഖദീജ ഹമീദ്, മുൻസിപ്പൽ പ്രസിഡണ്ട് സുമയ്യ, വാർഡ് കൗൺസിലർമാരായ സകീന യൂസുഫ്, ഖദീജ ഹസൈനാർ എന്നിവർ ആശംസ പ്രസംഗം നടത്തി. സുബൈർ കല്ലൂരാവി നന്ദിയും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP