Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ദുബൈ-പാലക്കാട് ജില്ലാ കെ.എം.സി.സി. സംഘടിപ്പിച്ച 'പാലക്കാട് ഫെസ്റ്റ്' അവിസ്മരണീയമായി

ദുബൈ-പാലക്കാട് ജില്ലാ കെ.എം.സി.സി. സംഘടിപ്പിച്ച 'പാലക്കാട് ഫെസ്റ്റ്' അവിസ്മരണീയമായി

ദുബൈ: സഹജീവി സ്‌നേഹവും കരുണയും സമൂഹത്തോടുള്ള പ്രതിബധതയുമാണ് രാഷ്ട്രീയ പ്രവർത്തനം കൊണ്ട് ലക്ഷ്യമാക്കേണ്ടതെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. നന്മയുടെ രാഷ്ട്രീയത്തിന് എക്കാലത്തും പ്രസക്തിയുണ്ടെന്നും അതിനുമാത്രമേ സ്ഥായിയായ നിലനിൽപ്പും സ്വീകാര്യതയും ഉണ്ടാവൂ എന്നും അദ്ദേഹം പറഞ്ഞു. 'രാഷ്ട്രീയം മനുഷ്യ നന്മക്ക്' എന്ന പ്രമേയത്തിൽ ദുബൈ-പാലക്കാട് ജില്ലാ കെ.എം.സി.സി. സംഘടിപ്പിച്ച 'പാലക്കാട് ഫെസ്റ്റ്' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഞ്ച് പതിറ്റാണ്ടിലേറെ പാലക്കാട് ജില്ലയിലെ മത, സാമൂഹ്യ, രാഷ്ട്രീയ രംഗങ്ങളിൽ നിറഞ്ഞുനിൽക്കുന്ന സി.എ.എം.എ. കരീമിനുള്ള സ്‌നേഹാദരത്തിന്റെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. വ്യവസായ, വാണിജ്യ രംഗത്ത് അന്താരാഷ്ട്ര പ്രശസ്തിയാർജ്ജിച്ച ഇറാം ഗ്രൂപ്പ് സി.എം.ഡി. ഡോ: സിദ്ദീഖ് അഹമദിനെ മികച്ച കാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രതിഭാ പുരസ്‌കാരം നൽകി ആദരിച്ചു. ഇരുവർക്കുമുള്ള ഉപഹാരങ്ങൾ മുനവ്വറലി തങ്ങൾ സമ്മാനിച്ചു. യൂത്ത് ബിസിനസ്സ് അവാർഡ് എംപി. അലിക്കുട്ടിക്കും കൾച്ചറൽ അവാർഡ് യൂസുഫ് കാരക്കാടിനും സമർപ്പിച്ചു.

ചടങ്ങിൽ കെ.എം. ഷാജി എംഎ‍ൽഎ. മുഖ്യപ്രഭാഷണം നടത്തി. ആർദ്രതയുടെ രാഷ്ട്രീയമാണ് കാലം ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. പഴയ നേതാക്കളുടെ നന്മയെ അംഗീകരിക്കാനും അവരുടെ പാത പിൻപറ്റാനും പുതിയ തലമുറ പഠിക്കണമെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. ഫാസിസ്റ്റ് അജണ്ടകൾ നടപ്പിലാക്കി ഗാന്ധിജിയുടെ ഇന്ത്യയെ വികൃതമാക്കുന്ന സംഘപരിവാരങ്ങളും നെറികെട്ട രാഷ്ട്രീയത്തിന്റെ വക്താക്കളായ സിപിഎമ്മും ഒരുപോലെ രാജ്യത്തിന് ഭീഷണിയാണെന്നും കെ.എം.ഷാജി പറഞ്ഞു.

മതേതര ഇന്ത്യയുടെ സംരക്ഷണം സനാതന മൂല്യങ്ങൾ പിൻപറ്റുന്ന ഭൂരിപക്ഷത്തിന്റെയും സാഹോദര്യവും സഹിഷ്ണുതയും കൈമുതലായുള്ള ന്യൂനപക്ഷത്തിന്റെയും കൈകളിൽ സുരക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദുബൈ കെ.എം.സി.സി. പാലക്കാട് ജില്ലാ പ്രസിഡന്റ് ഫൈസൽ തുറക്കൽ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി.ബാവ ഹാജി, യു.എ.ഇ. കെ.എം.സി.സി. ജനറൽസെക്രട്ടറി ഇബ്രാഹിം എളേറ്റിൽ, ദുബൈ കെ.എം.സി.സി. പ്രസിഡന്റ് പി.കെ.അൻവർ നഹ, ജനറൽസെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, ട്രഷറർ എ.സി.ഇസ്മായിൽ, സിറാജ് ആമയൂർ, അഡ്വ: സാജിദ് അബൂബക്കർ, ആർ. അബ്ദുൽ ശുക്കൂർ,അഷ്റഫ് കൊടുങ്ങല്ലൂർ, യൂസുഫ് മാസ്റ്റർ സംസാരിച്ചു.

ദുബൈ കെ.എം.സി.സി. വൈസ് പ്രസിഡന്റ് മുഹമ്മദ് പട്ടാമ്പി ആമുഖ ഭാഷണം നടത്തി. ജനറൽസെക്രട്ടറി ഓ.പി. ലത്തീഫ് സ്വാഗതവും സെക്രട്ടറി ടി.എം.എ. സിദ്ദീഖ് നന്ദിയും പറഞ്ഞു. ഹാഫിസ് ഹസം ഹംസ ഖിറാഅത്ത് നിർവ്വഹിച്ചു.നസീർ തൃത്താല, ഗഫൂർ എറവക്കാട്, ഉമ്മർ തൃത്താല, മുഹമ്മദലി ചളവറ, ജലീൽ ഷോർണൂർ, നാസർ അച്ചിപ്ര നേതൃത്വം നൽകി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP