Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൈയെഴുത്തു നോട്ടീസും ബാനറുമായി ഒരു വേനൽ ശിബിരം

കൈയെഴുത്തു നോട്ടീസും ബാനറുമായി ഒരു വേനൽ ശിബിരം

ദുബായ് : സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രൽ ഇടവകയിലെ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ഈ മാസം 20 ന് രാവിലെ 10 മുതൽ അഞ്ച് വരെ കത്തീഡ്രലിൽ നടക്കുന്ന വേനൽശിബിരത്തിന്റെ പ്രചാരണത്തിന് തുണിയിൽ എഴുതിയ ബാനറും കൈയെഴുത്ത് നോട്ടീസും. യുഎഇ സർക്കാരിന്റെ ആഹ്വാന പ്രകാരം രാജ്യത്തു നടക്കുന്ന പരിസ്ഥിതി സംരക്ഷണ ബോധം ഉണർത്തുന്ന വിവിധ പരിപാടികളുടെ ചുവടുപിടിച്ചാണ് ഇത്തവണത്തെ വേനൽശിബിരം ഹരിതാഭമായി തുടക്കം കുറിക്കാൻ സംഘാടകർ തീരുമാനിച്ചത്.

കേരളീയ കലകളിലൂടെയും നാടൻപാട്ടുകളിലൂടെയും കളികളിലൂടെയുമാണ് യുവാക്കൾ കുട്ടികളുമായി സംവദിക്കുക. 2004 മുതൽ തുടർച്ചയായി നടത്തിവരുന്ന വേനൽ ശിബിരം, ഇത് പതിനാലാം വർഷമാണ് സംഘടിപ്പിക്കുന്നത്. യുഎഇയുടെ സായിദ് വർഷവും ഇടവകയുടെ അൻപതാം വർഷവും പരിഗണിച്ച് സഹിഷ്ണതയും മാനവീകതയുമാണ് ഇത്തവണത്തെ പഠനവിഷയങ്ങൾ. കഥകളും കവിതകളും പഠന ക്ലാസുകളും ശാസ്ത്ര പരീക്ഷണങ്ങളും ഗണിതസൂത്ര കടംകഥകളും അഭിനയവും തുടങ്ങി വൈവിധ്യമാർന്ന പഠനമുറകളും ഒരുക്കിയിരിക്കുന്നു. രക്ഷിതാക്കൾക്കായി സെമിനാറും ക്രമീകരിച്ചിട്ടുണ്ട്. ഫോൺ: 050 6856531.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP