Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വനിതാ കമ്മീഷൻ അദ്ധ്യക്ഷ റിപ്പോർട്ട് പിൻവലിച്ചു മാപ്പു പറയണം സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് അബുദാബി

ക്രൈസ്തവ വിശ്വാസത്തിന്റെ ഭാഗമായ കുമ്പസാരം എന്ന വിശുദ്ധ കൂദാശയെ നിരോധിക്കണമെന്നു ശുപാർശ ചെയ്തു കൊണ്ട് ദേശീയ വനിതാ കമ്മീഷൻ കേന്ദ്ര ഗവൺമെന്റിന് റിപ്പോർട്ട് സമർപ്പിച്ച നടപടിയെ സീറോ മലബാർ സഭയുടെ യുവജന സംഘടനയായ സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് ( SMYM ) അബുദാബി ഘടകം അപലപിച്ചു.

വനിതാ കമ്മീഷൻ അദ്ധ്യക്ഷ റിപ്പോർട്ട് പിൻവലിച്ചു കത്തോലിക്കാ വിശ്വാസ സമൂഹത്തോട് മാപ്പു പറയുവാൻ തയ്യാറാകണം എന്ന് SMYM പ്രസിഡന്റ് ടിൻസൺ ദേവസ്യ ആവശ്യപ്പെട്ടു . ഒറ്റപ്പെട്ട ഒരു സംഭവത്തിന്റെ പേരിൽ ഇത്തരം റിപ്പോർട്ടുകൾ തയ്യാറാക്കുന്നവർ ക്രൈസ്തവ വിശ്വാസങ്ങളെയും സംവിധാനങ്ങളെയും പൊതുസമൂഹത്തിന്റെ മുന്നിൽ മോശമായി ചിത്രീകരിക്കുവാൻ ആണ് ശ്രെമിക്കുന്നതെന്നും ഉത്തരവാദിത്വപ്പെട്ടവർ എത്രയും പെട്ടന്ന് അവരെ ആ സ്ഥാനത്തു നിന്ന് നീക്കണമെന്നും ബിജു ഡൊമിനിക് ആവശ്യപ്പെട്ടു.

ബിജു മാത്യു , ടോം ജോസ് , ഷാനി ബിജു , ഡെറ്റി ജോജി , ജിതിൻ ജോണി . ജസ്റ്റിൻ കെ മാത്യു , നോബിൾ കെ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP