Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തളിപ്പറമ്പ് നിവാസികളുടെ പ്രവാസി കൂട്ടായ്മയായ 'ടീം തളിപ്പറമ്പ അബുദാബി' പഠന യാത്ര നടത്തി

തളിപ്പറമ്പ് നിവാസികളുടെ പ്രവാസി കൂട്ടായ്മയായ 'ടീം തളിപ്പറമ്പ അബുദാബി' പഠന യാത്ര നടത്തി

-പി. എം. അബ്ദുൽ റഹിമാൻ, അബുദാബി

അബുദാബി : തളിപ്പറമ്പ് നിവാസികളുടെ പ്രവാസി കൂട്ടായ്മ യായ 'ടീം തളിപ്പറമ്പ അബുദാബി' പഠന യാത്ര നടത്തി. 'ടീം തളിപ്പറമ്പ അബു ദാബി' യുടെ അംഗങ്ങളും കുടുംബ ങ്ങളും കുട്ടി കളും ഉൾപ്പെടെ നൂറി ലേറെ പ്പേർ ദുബായി ലെ അൽ റവാബി ഡയറി ഫാമിലേക്ക് രണ്ടു ബസ്സു കളി ലായി നടത്തി യ പഠന യാത്ര ഗൾഫിൽ വളരുന്ന കുട്ടി കൾക്ക് വളരെ ഉപകാര പ്രദ മായിരുന്നു. മരുഭൂമി യിലെ ക്ഷീര വിപ്ലവം ടീമം ഗൾക്കു പുതിയൊരു അനുഭവവുമായി.

നാൽപ്പത്തി നാലു വർഷത്തെ പ്രവാസ ജീവിതം മതി യാക്കി നാട്ടിലേക്ക് തിരിക്കുന്ന ടീം തളിപ്പറമ്പ അംഗം കെ. പി. മുഹമ്മദ് കുഞ്ഞിക്ക് യാത്ര യയപ്പു നൽകി. ഭാര വാഹി കളായ കെ. വി. അഷ്റഫ്, ടി. കെ. മുഹമ്മദ് കുഞ്ഞി, എ. പി. നൗഷാദ്, കെ. വി. സത്താർ, കെ. എൻ. ഇബ്രാഹിം, കെ. അലി ക്കുഞ്ഞി, കാസ്സിം അബൂബക്കർ, കെ. വി. നൗഫൽ, സി. നൗഷാദ്, അബ്ദുള്ള , സുബൈർ തളിപ്പറമ്പ, താജുദ്ധീൻ, അഷ്റഫ് കടമ്പേരി തുടങ്ങി യവർ ചേർന്ന് അദ്ദേഹത്തിന് സ്‌നേഹോപഹാരം സമ്മാനിച്ചു.

യാത്രക്കിടെ ഇരു ബസ്സു കളി ലുമായി നടത്തിയ ക്വിസ്സ് മത്സര ങ്ങളും സംഗീത പരിപാടികളും പഠന യാത്രക്ക് ഏറെ പൊലിമ കൂട്ടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP