Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

യുഎഇയിൽ പ്രോപ്പർട്ടി വിസാ ഫീസിൽ ഇളവ്; 2000 ദിർഹമിൽ നിന്ന് 1,100 ദിർഹമായി

യുഎഇയിൽ പ്രോപ്പർട്ടി വിസാ ഫീസിൽ ഇളവ്; 2000 ദിർഹമിൽ നിന്ന് 1,100 ദിർഹമായി

ദുബായ്: യുഎഇയിൽ വസ്തു ഉടമകൾക്ക് നൽകുന്ന പ്രോപ്പർട്ടി വിസാ ഫീസിൽ വൻ ഇളവ് പ്രഖ്യാപിച്ചു. 45 ശതമാനത്തോളം വെട്ടിച്ചുരുക്കലാണ് പ്രോപ്പർട്ടി വിസാ ഫീസിൽ വരുത്തിയിരിക്കുന്നത്. മറ്റു നിബന്ധനകളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. നേരത്തെ 2,000 ദിർഹമായിരുന്ന ഫീസാണ് 1,100 ദിർഹമായി കുറച്ചിരിക്കുന്നത്. ഈ മാസം ആദ്യം മുതൽ പുതിയ നിരക്ക് പ്രാബല്യത്തിലായതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്ത് വിദേശികളായ വസ്തുഉടമകൾക്ക് നൽകുന്ന പ്രോപ്പർട്ടി വിസയുടെ കാലാവധി ആറുമാസമാണ്. ദശലക്ഷം ദിർഹം വിലമതിക്കുന്ന പ്രോപ്പർട്ടികൾ സ്വന്തമാക്കിയവർക്കാണ് വിസ ലഭിക്കുക. കൂടാതെ പ്രതിമാസം 10,000 ദിർഹമിന്റെ വരുമാനം ഉണ്ടായിരിക്കണമെന്നുള്ളതും നിർബന്ധമാണ്.

പ്രോപ്പർട്ടി വിസ കുറച്ചതോടെ വസ്തു ഉടമകൾക്ക് കുടുംബസമേനം കൂടുതൽ നാൾ യുഎഇയിൽ തങ്ങാൻ സാധിക്കും. ഉയർന്ന വരുമാനമുള്ള ഒട്ടേറെ ഇന്ത്യക്കാർ യുഎഇയിൽ അപ്പാർട്ട്‌മെന്റുകളും വില്ലകളും വാങ്ങുന്നുണ്ട്. യുഎഇയിൽ സ്ഥിരതാമസക്കാരല്ലാത്തവരും ഇവിടെ ആഡംബര വീടുകൾ സ്വന്തമാക്കുന്നുണ്ട്. പ്രോപ്പർട്ടി വീസാ ഫീസ് കുറച്ചത് ഇത്തരക്കാർക്കും ഏറെ സഹായം ചെയ്യും. ഇത്രയും നാൾ പ്രോപ്പർട്ടി വിസാ ഫീസ് കൂടുതലുള്ളതിനാൽ പലരും കുടുംബങ്ങളെ ടൂറിസ്റ്റ് വിസകളിലാണ് യുഎഇയിലേക്ക് കൊണ്ടുവന്നിരുന്നത്.

പാക്കിസ്ഥാൻ, റഷ്യ, ഇറാൻ എന്നീ രാജ്യക്കാരാണ് യുഎഇയിൽ പ്രോപ്പർട്ടി വിസ എടുക്കുന്നവരിൽ മുമ്പന്തിയിൽ നിൽക്കുന്നത്. കുടുംബങ്ങൾക്കു വേണ്ടിയാണ് വിസ അപേക്ഷകളിൽ കൂടുതലും ലഭിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP