Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അബുദാബി റോഡുകളിൽ പരാമവധി വേഗപരിധിയേക്കാൾ 20 കിലോമീറ്റർ അധികം പോകാമെന്ന അനുമതി നിർത്തലാക്കുന്നു; അടുത്ത മാസം 12 മുതൽ പരാമവധി അനുവദിച്ചിട്ടുള്ള വേഗത കടക്കുന്നവർക്ക് പിഴ

അബുദാബി റോഡുകളിൽ പരാമവധി വേഗപരിധിയേക്കാൾ 20 കിലോമീറ്റർ അധികം പോകാമെന്ന അനുമതി നിർത്തലാക്കുന്നു; അടുത്ത മാസം 12 മുതൽ പരാമവധി അനുവദിച്ചിട്ടുള്ള വേഗത കടക്കുന്നവർക്ക് പിഴ

അബുദാബി: അബുദാബി റോഡുകളിൽ പരമാവധി വേഗപരിധിയേക്കാൾ മണിക്കൂറിൽ 20 കിലോമീറ്റർ അധികം പോകാമെന്ന അനുമതി അടുത്തമാസം 12 മുതൽ നിർത്തലാക്കുന്നു. മണിക്കൂറിൽ 100 കിലോമീറ്റർ പരമാവധി വേഗാനുമതിയുള്ള റോഡുകളിൽ 120 കിലോമീറ്റർ വരെ പോകാമെന്നായിരുന്നു അനുവദിച്ചിരുന്നത്.

എന്നാൽ ഓഗസ്റ്റ് 12 മുതൽ അബുദാബി നിരത്തുകളിലെ മുഴുവൻ റഡാറുകളും റോഡുകളിൽ രേഖപ്പെടുത്തിയ പരമാവധി വേഗപരിധി കടക്കുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തും. നഗരത്തിൽ പലയിടങ്ങളിൽ പരമാവധി വേഗപരിധി മണിക്കൂറിൽ 60 കിലോമീറ്ററും 80 കിലോമീറ്ററുമുണ്ട്. ഇവിടെ ഒരു കിലോമീറ്റർ വേഗം അധികമായാൽ പോലും ഗതാഗത നിയമലംഘനത്തിന് പിഴയടക്കേണ്ടി വരും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP