Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അബൂദബി ഗുവൈഫാത്ത് പാതയിൽ പുതിയ വേഗതാ പരിധി; ഞായറാഴ്‌ച്ച മുതൽ പ്രാബല്യത്തിൽ

അബൂദബി ഗുവൈഫാത്ത് പാതയിൽ പുതിയ വേഗതാ പരിധി; ഞായറാഴ്‌ച്ച മുതൽ പ്രാബല്യത്തിൽ

ബൂദബിയിലെ ഏറ്റവും അപകടകരമായ പത്ത് റോഡുകളിൽ ഒന്നായി പഠനത്തിൽ കണ്ടത്തെിയ അബൂദബി ഗുവൈഫാത്ത് പാതയിൽ ഞായറാഴ്ച മുതൽ പുതിയ വേഗതാ പരിധി നിലവിൽ വരുന്നു. റോഡിലെ മൂന്ന് ഭാഗങ്ങളിൽ വ്യത്യസ്ത വേഗതാ പരിധിയാണ് നിശ്ചയിച്ചിരിക്കുന്നതെന്ന് അബൂദബി ട്രാഫിക് പൊലീസ് അറിയിച്ചു.

അൽ ദഫ്‌റ പാലം മുതൽ ബൈനൂന ഫോറസ്റ്റ് വരെയുള്ള 176 കിലോമീറ്ററിൽ 100 കിലോമീറ്ററാണ് വേഗതാ പരിധിയായി നിശ്ചയിച്ചിരിക്കുന്നത്. ഇവിടെ വാഹനങ്ങൾ 121 കിലോമീറ്റർ വേഗതയിൽ എത്തിയാൽ റഡാറുകൾ പ്രവർത്തിക്കും. അമിത വേഗതക്കുള്ള പിഴയും ശിക്ഷയും ലഭിക്കുകയും ചെയ്യം.

ബൈനൂന ഫോറസ്റ്റ് മുതൽ ബറക്ക വരെ പരമാവധി വേഗത മണിക്കൂറിൽ 121 കിലോമീറ്ററാണ്. 140 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാനാകും. 141 കിലോമീറ്ററിലാണ് റഡാർ ക്രമീകരിച്ചിരിക്കുന്നത്. ബറക്ക മുതൽ ഗുവൈഫാത്ത് വരെ 100 കിലോമീറ്ററാണ് അനുവദനീയ വേഗത. 121 കിലോമീറ്ററിൽ റഡാർ ക്രമീകരിച്ചിട്ടുണ്ട്. ട്രക്കുകൾ അടക്കം വലിയ വാഹനങ്ങൾ പരമാവധി 80 കിലോമീറ്റർ വേഗതയിൽ മാത്രമേ സഞ്ചരിക്കാൻ പാടുള്ളൂവെന്ന് അബൂദബി പൊലീസ് ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടറേറ്റ് ആക്ടിങ് ഡെപ്യൂട്ടി ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ മുഹമ്മദ് അൽ ഖൈലി പറഞ്ഞു.

മൂന്ന് ഘട്ടങ്ങളിലും വലിയ വാഹനങ്ങൾക്ക് ഇതേ വേഗതയാണ് നിശ്ചയിച്ചിരിക്കുന്നത്. യാത്രാ ബസുകളുടെ പരമാവധി വേഗത മണിക്കൂറിൽ 100 കിലോമീറ്ററായും നിശ്ചയിച്ചിട്ടുണ്ട്.

അബൂദബി ഗുവൈഫാത്ത് റോഡിലെ വെളിച്ചക്കുറവാണ് അപകടങ്ങൾക്ക് പ്രധാനമായും കാരണമാകുന്നതെന്ന് പഠനത്തിൽ കണ്ടത്തെിയിരുന്നു. റോഡിൽ പുതുതായി കൊണ്ടുവരുന്ന വേഗതാ നിയന്ത്രണം എല്ലാവരും പാലിക്കണമെന്ന് ട്രാഫിക് പൊലീസ് പബ്‌ളിക് റിലേഷൻസ് വിഭാഗം മേധാവി കേണൽ ജമാൽ സാലെം അൽ അമിരി ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP