Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദുബൈയിൽ മസാജ് പാർലറുകളുടെ വിസിറ്റിങ് കാർഡുകൾ വിതരണം ചെയ്യുന്നവർക്ക് ഇനി പിടി വീഴും; നിയമലംഘകർക്ക് 10,000 ദിർഹം പിഴയും നാട് കടത്തലും ഉറപ്പ്

ദുബൈയിൽ മസാജ് പാർലറുകളുടെ വിസിറ്റിങ് കാർഡുകൾ വിതരണം  ചെയ്യുന്നവർക്ക് ഇനി പിടി വീഴും; നിയമലംഘകർക്ക് 10,000 ദിർഹം പിഴയും നാട് കടത്തലും ഉറപ്പ്

ദുബൈ: രാജ്യത്തെ മസാജ് പാർലറുകളുടെ വിസിറ്റിങ് കാർഡുകൾ വിതരണം ചെയ്താൽ ഇനി പിടിവീഴും. നിയമലംഘകർക്ക് 10,000 ദിർഹം പിഴയും നാട് കടത്തലും ഉറപ്പാണ്. നഗരസഭയാണ് പുതിയ നടപടിയുമായി രംഗത്തത്തുന്നത്.

ഇതനുസരിച്ചു മസാജ് സെന്ററുകളുടെ കാർഡുകൾ വിതരണംചെയ്യുന്നവർക്കും
പരസ്യങ്ങൾ പതിക്കുന്നവർക്കുമെതിരെ നിയമ നടപടികൾ കർശനമാക്കും.
നടപടികൾ ശക്തമാക്കാൻ മറ്റ് ഇതര സർക്കാർ വകുപ്പുകളുമായും സഹകരിക്കാനാണ് പരിപാടി.താമസ കേന്ദ്രങ്ങളുടെയും ഓഫീസ് സമുച്ചയങ്ങളുടെയും പ്രവേശന കവാടങ്ങളിൽ കാർഡുകൾ വിതറി ഇടുക, പൊതു നിരത്തുകളിൽ കാർഡുകൾ വിതരണംചെയ്യുക, വാഹനങ്ങളുടെ വിൻഡോ ഗ്ലാസുകളിൽ കാർഡുകൾ പതിക്കുക എന്നിവ കണ്ടെത്തിയാൽ കാർഡിലെ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന സ്ഥാപനങ്ങളുടെ പേരിൽ 10,000 ദിർഹം പിഴ ചുമത്തും.

കുറ്റകൃത്യങ്ങളിൽ പിടിക്കപ്പെടുന്നവർക്കെതിരെ നാടുകടത്തൽ അടക്കം കർശന നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിൽ കാർഡുകൾ വിതരണം ചെയ്യുന്നത് പിടിക്കപ്പെട്ടാൽ 500 ദിർഹമാണ് പിഴ. ചില സ്ഥാപനങ്ങളുടെ കാർഡുകൾ വിതരണം ചെയ്യുന്നവർക്ക് മതിയായ താമസ രേഖകൾ ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. തൊഴിൽ അന്വേഷണാർഥം സന്ദർശക വിസയിൽ രാജ്യത്തേക്ക് എത്തിയവരും കാർഡുകൾ വിതരണംചെയ്യുന്ന ജോലികളിൽ ഏർപെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവർക്കെതിരെയും നടപടി ഉണ്ടാകും.

വിതരണംചെയ്യുന്ന കാർഡുകളിൽ സൂചിപ്പിച്ച സ്ഥാപനങ്ങളുടെ പേരിലാണ് പിഴ ഏർപെടുത്തുക. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസുകൾ റദ്ദ് ചെയ്യുന്നതും നടപടിയുടെ ഭാഗമാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP