Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദുബായിൽ രജിസ്റ്റർ ചെയ്യാതെ ഡ്രോൺ ഉപയോഗിക്കുന്നവർക്ക് പിഴ ഉറപ്പ്; നിയമലംഘകർക്ക് ഇരുപതിനായിരം ദിർഹം വരെ പിഴ

ദുബായിൽ രജിസ്റ്റർ ചെയ്യാതെ ഡ്രോൺ ഉപയോഗിക്കുന്നവർക്ക് പിഴ ഉറപ്പ്; നിയമലംഘകർക്ക് ഇരുപതിനായിരം ദിർഹം വരെ പിഴ

ദുബായ്: ദുബായിൽ രജിസ്റ്റർ ചെയ്യാതെ ഡ്രോൺ ഉപയോഗിക്കുന്നവർക്ക് ഇരുപതിനായിരം ദിർഹം വരെ പിഴ ഈടാക്കാൻ നീക്കം. ദുബായ് വ്യോമ മേഖലയിൽ ഏതു തരത്തിലുള്ള പ്രവർത്തികൾക്കും ദുബായ് സിവിൽ ഏവിയേഷൻ അഥോറിറ്റിയുടെ അനുമതി ആവശ്യമാണ്. പുതിയ നിയമത്തിന് ദുബായ് കിരീടവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും അംഗീകാരം നൽകി.

ഡ്രോണുകളുൾപ്പെടെ ഏതു തരം ആകാശപ്പറക്കലിനും ദുബൈ സിവിൽ ഏവിയേഷൻ അഥോറിറ്റി (ഡി.സി.എ.എ)യിൽ നിന്ന് ലൈസൻസ് നേടിയിരിക്കണം. ഒരു വർഷമാണ് ലൈസൻസ് കാലാവധി. പിന്നീട് വർഷാവർഷം അപേക്ഷ നൽകി ഇതു പുതുക്കണം. കൂറ്റൻ ബലൂണുകളുയർത്തുന്നതിനും വെടിക്കെട്ട് നടത്തുന്നതിനും വിമാനങ്ങളിലും ഡ്രോണുകളിലും കാമറ ഘടിപ്പിച്ച് ഫോട്ടോ എടുക്കുന്നതിനും അനുമതി ആവശ്യമാണ്.

സ്വകാര്യ ജെറ്റുകളുടെ ലാന്റിങ് നിരക്കും വ്യോമയാന മേഖലയിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ, പരിശീലന, വിനോദ സ്ഥാപനങ്ങളും പരിപാടി നടത്തിപ്പുകാരും നൽകേണ്ട ഫീസ് നിരക്കും തീരുമാനിച്ചിട്ടുണ്ട്. ലൈസൻസും എൻ.ഒ.സിയും ഇല്ലാതെ വ്യോമയാന പ്രവർത്തികൾ നടത്തുന്നവർക്കു മേൽ 5000 ദിർഹം പിഴ അടക്കണം. എൻ.ഒ.സി നേടാതെ എയർഷോ നടത്തിയാൽ 30,000 ദിർഹം പിഴ വീഴും. വ്യോമഗതാഗതത്തിന് തടസമുണ്ടായാൽ പിഴ വർധിക്കും. അനുമതിയില്ലാത്ത ഡ്രോണുകൾ ഉപയോഗിക്കുന്നതിന് 2000 മുതൽ 20000 വരെ പിഴ വരും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP