Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദുബൈ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന മുഴുവൻ വിമാനങ്ങൾക്കും പുതിയ ബാഗേജ് ചാർജ്; പുതിയ നിരക്ക് ഈടാക്കുന്നത് നിശ്ചിത വലിപ്പത്തിലല്ലാത്ത ബാഗേജുകൾക്കാണ് ഔട്ട് ഓഫ് ഗേജ് എന്ന പേരിൽ

ദുബൈ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന മുഴുവൻ വിമാനങ്ങൾക്കും പുതിയ ബാഗേജ് ചാർജ്; പുതിയ നിരക്ക് ഈടാക്കുന്നത് നിശ്ചിത വലിപ്പത്തിലല്ലാത്ത ബാഗേജുകൾക്കാണ് ഔട്ട് ഓഫ് ഗേജ് എന്ന പേരിൽ

ദുബൈ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന മുഴുവൻ വിമാനങ്ങൾക്കും പുതിയ ബാഗേജ് ചാർജ് ഈടാക്കുമെന്ന് അധികൃതർ അറിയിച്ചു.നിശ്ചിത വലിപ്പത്തിലല്ലാത്ത ബാഗേജുകൾക്ക് ഈടാക്കുന്ന നിരക്ക് നേരത്തേ എയർ ഇന്ത്യ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എല്ലാ വിമാനങ്ങൾക്കും ബാധകമാണെന്ന് അധികൃതർ അറിയിച്ചത്.

നിശ്ചിത വലിപ്പത്തിലല്ലാത്ത ബാഗേജുകൾക്കാണ് ഔട്ട് ഓഫ് ഗേജ് എന്ന പേരിൽ പുതിയ നിരക്ക് ഈടാക്കുക.എന്നാൽ, നിരക്ക് വിമാനങ്ങൾക്കും യാത്രാദൂരത്തിനുമനുസരിച്ച് മാറ്റമുണ്ടാകുമെ ന്നാണ് ഡനാട്ട അധികൃതർ വിശദീകരിക്കുന്നത്.എയർ ഇന്ത്യയിൽ ഔട്ട് ഓഫ് ഗേജ് ബാഗേജ് ഒന്നിന് 45 ദിർഹമാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ഏപ്രിൽ ഒന്ന് മുതൽ ഇത് ഈടാക്കി തുടങ്ങുമെന്ന് എയർ ഇന്ത്യ അറിയിച്ചിരുന്നു.

30 സെന്റി മീറ്റർ നീളവും 30 സെമീ വീതിയും ഇല്ലാത്തതും ഏഴര സെന്റിമീറ്റർ വലിപ്പ മില്ലാത്തതു മായ ബാഗേജുകൾ ഔട്ട് ഓഫ് ഗേജിൽ ഉൾപ്പെടും. രണ്ടു കിലോയിൽ കുറവുള്ള ബാഗേജും ടിവി, പാനൽ ഡിസ്‌പ്ലേ എന്നിവക്കും ഇത് ബാധകമാണ്. അമിത വലിപ്പമുള്ള ബാഗേജുകളും ഔട്ട് ഓഫ് ഗേജിൽ ഉൾപ്പെടും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP