Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഐ ഓഫ് എമിറേറ്റ്‌സ് ഇനി അൽ മുൻതസ പാർക്കിൽ കാഴ്ചയൊരുക്കും

ഐ ഓഫ് എമിറേറ്റ്‌സ് ഇനി അൽ മുൻതസ പാർക്കിൽ കാഴ്ചയൊരുക്കും

ഷാർജയുടെ വിനോദസഞ്ചാര ഭൂപടത്തിലെ പ്രധാന ആകർഷണങ്ങളി ലൊന്നായ 'ഐ ഓഫ്എമിറേറ്റ്‌സ്' യന്ത്ര ഊഞ്ഞാൽ അൽ മുൻതസ പാർക്കിലേക്ക് മാറ്റിസ്ഥാപിക്കുന്നു. സഞ്ചാരികൾക്കു കൂടുതൽ മിഴിവുറ്റ കാഴ്‌ച്ചകളും അനുഭവങ്ങളുംപകരനായാണ് അൽ ഖസ്ബയിൽ നിന്ന് അൽ മുൻതസയിലേക്ക് മാറ്റുന്നത്.

യു.എ.എയിലെ തന്നെ ഏറ്റവും പ്രശസ്തമായ വാട്ടർ ആൻഡ് അമ്യൂസ്മെന്റ്പാർക്കുകളി ലൊന്നായ അൽ മുൻതസയിൽ സ്ഥാപിക്കുന്നതോടെ യന്ത്ര ഊഞ്ഞാലിൽനിന്നുള്ള കാഴ്ചകൾക്ക് മാറ്റേറും. സെൻട്രൽ സൂക്ക്, അൽ ജുബൈൽ സൂക്ക്,ഖാലിദ് ലഗൂൺ, അൽ മജാസ് വാട്ടർ ഫ്രണ്ട്, അൽ നൂർ ഐലൻഡ് തുടങ്ങിയ ഷാർജആകർഷണങ്ങൾ കാഴ്ചയുടെ ഫ്രെയിമിൽ ഒതുങ്ങുന്ന വിധമാവും യന്ത്ര ഊഞ്ഞാൽ അൽമുൻതസയിൽ സ്ഥാപിക്കുന്നത്.

''ലോകത്തിന്റെ പല കോണുകളിൽ നിന്നെത്തുന്ന സഞ്ചാരികൾക്കു ആസ്വദിക്കാവുന്ന വിധത്തിൽ ആധുനിക സൗകര്യങ്ങളും റൈഡുകളും സംവിധാനങ്ങളും അൽ മുൻതസ വാട്ടർആൻഡ് അമ്യൂസ്‌മെന്റ് പാർക്കിൽ ഒരുക്കിയിട്ടുണ്ട്. ഷാർജ ഭരണാധികാരി ഷെയ്ഖ്‌ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ പിന്തുണയും ശുറൂഖിന്റെ മികവിലുള്ള അദ്ദേഹത്തിന്റെ വിശ്വാസവുമാണ് ഈ പ്രോജക്ട്‌ യാഥാർഥ്യമാക്കിയത്. ആയിരക്കണക്കിന് സഞ്ചാരികളുടെ ഹൃദയം കവർന്ന ഐ ഓഫ്എമിറേറ്റ്‌സ് കൂടി എത്തുന്നതോടെ അൽ മുൻതസ അനുഭവങ്ങൾ കൂടുതൽ മികച്ചതാവും''- ശുറൂഖ് സി.ഇ.ഓ മർവാൻ ബിൻ ജാസിം അൽ സർക്കാൽ പറഞ്ഞു.

2005 ൽ ഷാർജ അൽ ഖസ്ബയിൽ സ്ഥാപിക്കപ്പെട്ട ഐ ഓഫ് എമിറേറ്റ്‌സ് യുഎഇ ആകർഷണങ്ങളിൽ ഒഴിവാക്കാൻ പറ്റാത്തതായാണ് കണക്കാക്കപെടുന്നത്. അറുപതടിഉയരവും നാൽപതു കാബിനുകളുമുള്ള ഈ യന്ത്ര ഊഞ്ഞാൽ ഷാർജയിലെആഘോഷങ്ങളുടെയെല്ലാം പശ്ചാത്തലമായും ജനങ്ങൾക്ക് പരിചിതമാണ്.മാധ്യമങ്ങളിലും സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിലും ഷാർജയെ അടയാളപ്പെടുത്താൻഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ചിത്രം കൂടിയാണ് ഐ ഓഫ് എമിറേറ്റ്‌സ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP