Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങളിൽ കളിക്കാനിറങ്ങുന്നവരെ വിലക്കി യുഎഇ; അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ കളിക്കാനിറങ്ങുന്നവർക്ക് 500 ദിർഹം പിഴ

പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങളിൽ കളിക്കാനിറങ്ങുന്നവരെ വിലക്കി യുഎഇ; അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ കളിക്കാനിറങ്ങുന്നവർക്ക് 500 ദിർഹം പിഴ

ളിക്കാൻ അനുവാദമില്ലാത്ത സ്ഥലങ്ങളിൽ ക്രിക്കറ്റ്, ഫുട്ബോൾ തുടങ്ങിയ കളികൾ കളിച്ചാൽ പിഴ ഈടാക്കും. ഷാർജ എമിറേറ്റിലെ മുൻസിപ്പാലിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങളിലും അനുവദനീയമല്ലാത്ത സ്ഥലങ്ങളിലും കളിക്കാനിറങ്ങുന്നവരാണ് പിഴ അടയ്‌ക്കേണ്ടിവരുക.

പിടിക്കപ്പെട്ടാൽ ഐ.ഡി കാർഡുകൾ പരിശോധകർ കൊണ്ടുപോകും. പിന്നീട് മുനിസി പ്പാലിറ്റിയുടെ കസ്റ്റമർ സർവ്വീസ് സെന്ററിൽ ചെന്ന് പിഴയടച്ചാൽ മാത്രമേ കാർഡ് തിരികെ ലഭിക്കുകയുള്ളൂ.

പൊതുപാർക്കുകളോ ഇൻഡോർ സ്ഥലങ്ങളോ ആണ് ഇത്തരം കളികൾക്ക് അനുയോജ്യമായത്. നഗരഭംഗിക്കും പൊതുമുതലിനും കോട്ടം വരുത്തുന്ന പ്രവർത്തികൾ ഒന്നും അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.കായിക വിനോദങ്ങൾക്കായി എമിറേറ്റിൽ വിവിധ വേദികളുണ്ടെന്നും മുനിസിപ്പാലിറ്റിയുടെ ശുചീകരണ വിഭാഗം തലവൻ മുഹമ്മദ് അലി അൽ കഅബി പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP