Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പെരുന്നാൾ പ്രമാണിച്ച് യു എ ഇ, സർക്കാർ മേഖലയിൽ അഞ്ച് ദിവസത്തെ അവധി പ്രഖ്യാപിച്ചതോടെ ഒൻപത് ദിവസത്തോളം തുടർച്ചയായി അവധി; അവധിയാഘോഷിക്കാനൊരുങ്ങി പ്രവാസികൾ

പെരുന്നാൾ പ്രമാണിച്ച് യു എ ഇ, സർക്കാർ മേഖലയിൽ അഞ്ച് ദിവസത്തെ അവധി പ്രഖ്യാപിച്ചതോടെ ഒൻപത് ദിവസത്തോളം തുടർച്ചയായി അവധി; അവധിയാഘോഷിക്കാനൊരുങ്ങി പ്രവാസികൾ

പെരുന്നാൾ പ്രമാണിച്ച് യു എ ഇ, സർക്കാർ മേഖലയിൽ അഞ്ച് ദിവസത്തെ അവധി പ്രഖ്യാപിച്ചതോടെ ഒൻപത് ദിവസത്തോളം തുടർച്ചയായി അവധി ലഭിക്കുന്നതോടെ അവധിയാഘോഷിക്കാനൊരുങ്ങുകയാണ് പ്രവാസികൾ.വാരാന്ത്യ അവധി ദിനങ്ങൾ ഉൾപ്പെടെയാണ് ഒന്പത് ദിവസം അവധി ലഭിക്കുക.

ഓഗസ്റ്റ് 19 ഞായറാഴ്ച് മുതൽ 23ന് വ്യാഴം വരെയാണ് യു എ ഇയിലെ മന്ത്രാലയങ്ങൾക്കും ഫെഡറൽ സർക്കാർ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചത്. വാരാന്ത്യ അവധിദിനങ്ങളായ വെള്ളിയും, ശനിയും പിന്നിട്ട് ഓഗസ്റ്റ് 26നാണ് സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തനം പുനരാംഭിക്കുക. അവധി തുടങ്ങുന്നതിന് തൊട്ടുമുൻപുള്ള രണ്ടുദിവസവും വാരാന്ത്യ അവധിയായതിനാൽ തുടർച്ചയായി ഒന്പത് ദിവസം സർക്കാർ ജീവനക്കാർക്ക് അവധിയുണ്ടാകും.

അബൂദബി, ഷാർജ എമിറേറ്റുകളിലെ സർക്കാർ ജീനവക്കാർക്കും സമാനമായ അവധിയാണ് ലഭിക്കുക. എന്നാൽ, റാസൽഖൈമയിലെ സർക്കാർ ജീനവക്കാർക്ക് ഓഗസ്റ്റ് 20 മുതൽ ഓഗസ്റ്റ് 23 വരെയാണ് അവധി. രണ്ട് വാരാദ്യ അവധിയടക്കം തുടർച്ചയായ ആറ് ദിവസമാണ് ഇവർക്ക് ഒഴിവ് ലഭിക്കുക. സ്വകാര്യ മേഖലയിലെ അവധി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP