Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അബുദാബിയിൽ മലയാളി യുവാവിനെ വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കണ്ണൂർ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തിയത് നാട്ടിൽ നിന്നും അവധി കളിഞ്ഞെത്തി ഏതാനും ദിവസങ്ങൾക്കുള്ളിൽ; പൊലീസ് അന്വേഷണം തുടങ്ങി

അബുദാബിയിൽ മലയാളി യുവാവിനെ വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കണ്ണൂർ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തിയത് നാട്ടിൽ നിന്നും അവധി കളിഞ്ഞെത്തി ഏതാനും ദിവസങ്ങൾക്കുള്ളിൽ; പൊലീസ് അന്വേഷണം തുടങ്ങി

ബുദാബിയിൽ മലയാളി യുവാവിനെ വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണാടിപ്പറമ്പ് ചേലേരി അഞ്ചാംപുര സനൂപ് കുമാറാണ് ഗൾഫിൽ മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. പരേതന് 40 വയസായിരുന്നു പ്രായം.

ചൊവ്വാഴ്ച വൈകുന്നേരം അബുദാബി മുസഫ ശാബിയയിലാണ് വാഹനത്തിൽ മൃതദേഹം കണ്ടെത്തിയത്. ച്യൂയിംഗം വിതരണ കമ്പനിയുടെ ടെറിട്ടറി സൂപ്പർവൈസറായി ജോലി ചെയ്തു വരികയാണ്.മരണം എങ്ങിനെ സംഭവിച്ചുവെന്ന് അബുദാബി പൊലീസ് അന്വേഷിച്ചുവരികയാണ്.

സഹോദരിയുടെ വിവാഹത്തോടനുബന്ധിച്ച് നാട്ടിലേക്കു വന്നിരുന്ന സനൂപ് കുമാർ ഏതാനും ദിവസം മുൻപാണ് അവധി കഴിഞ്ഞു തിരികെ ഗൾഫിലേക്കു പോയത്. പിതാവ്: ബാലകൃഷ്ണൻ. ഭാര്യ: അഖില. രണ്ടു മക്കളുണ്ട്. മൃതദേഹം അബുദാബി ഖലീഫ ആശുപത്രി മോർച്ചറിയിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP