Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്വകാര്യ സ്‌കൂളുകളുടെ കഴുത്തറപ്പൻ നടപടികൾക്ക് തടയിട്ടുകൊണ്ട് മന്ത്രാലയം; അനുമതിയില്ലാതെ സ്‌കൂൾ ബസ് ഫീസ് ഉയർത്താൻ പാടില്ലെന്ന് നിർദ്ദേശം

സ്വകാര്യ സ്‌കൂളുകളുടെ കഴുത്തറപ്പൻ നടപടികൾക്ക് തടയിട്ടുകൊണ്ട് മന്ത്രാലയം; അനുമതിയില്ലാതെ സ്‌കൂൾ ബസ് ഫീസ് ഉയർത്താൻ പാടില്ലെന്ന് നിർദ്ദേശം

ദുബായ്: സ്വകാര്യ സ്‌കൂളുകളുടെ കഴുത്തറപ്പൻ നടപടികൾക്ക് എഡ്യൂക്കേഷൻ മന്ത്രാലയത്തിന്റെ കൂച്ചുവിലങ്ങ്. തോന്നുംപടി ബസ് ഫീസ് ഉയർത്താൻ പാടില്ലെന്നും മന്ത്രാലയത്തിൽ നിന്ന് അനുമതി വാങ്ങിയ ശേഷം മാത്രമേ ബസ് ട്രാൻസ്‌പോർട്ട് ഫീസ് വർധിപ്പിക്കാൻ സാധിക്കുകയുള്ളൂവെന്നും സ്വകാര്യ സ്‌കൂളുകൾക്ക് നിർദ്ദേശം നൽകി. മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ബസ് ഫീസ് വർധിപ്പിക്കുന്നവർക്കെതിരേ കടുത്ത ശിക്ഷാ നടപടികൾ ഉണ്ടാകുമെന്നും മിനിസ്ട്രി വക്താവ് അറിയിച്ചു.

അതേസമയം സ്വകാര്യ സ്‌കൂളുകൾ കുട്ടികൾക്ക് ബസ് ട്രാൻസ്‌പോർട്ട് സൗകര്യം ഒരുക്കിക്കൊടുക്കണമെന്ന് നിബന്ധനയൊന്നുമില്ലെന്നും വക്താവ് ചൂണ്ടിക്കാട്ടി. മന്ത്രാലയത്തിന്റെ എഡ്യൂക്കേഷൻ നിയമം അനുശാസിക്കുന്ന തരത്തിൽ മുൻകൂർ അനുമതി വാങ്ങിയ ശേഷം മാത്രമേ ബസ് ഫീസ് വർധിപ്പിക്കാൻ സാധിക്കുകയുള്ളൂ. അനുമതി കൂടാതെ ബസ് ഫീസിൽ ഒരു ശതമാനം പോലും വർധന പാടില്ലെന്ന് പ്രത്യേകം നിഷ്‌ക്കർഷിക്കുന്നുണ്ട്.

ബസ് ഫീസ് മാത്രമല്ല, യാതൊരു തരത്തിലുള്ള ഫീസ് വർധനയും അനുമതി കൂടാതെ സാധ്യമല്ല. മന്ത്രാലയത്തിന്റെ നിർദ്ദേശം ലംഘിക്കുന്ന സ്‌കൂളുകൾക്കെതിരേ കർശന നടപടികളായിരിക്കും സ്വീകരിക്കുക. സ്‌കൂളുകൾ ഏതെങ്കിലും തരത്തിൽ നിയമലംഘനം കാട്ടുന്നുണ്ടെങ്കിൽ അവ ചൂണ്ടിക്കാട്ടി റിപ്പോർട്ട് ചെയ്യാൻ മാതാപിതാക്കളോട് മിനിസ്ട്രി ആവശ്യപ്പെട്ടിട്ടുമുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP