Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇനി പ്രവാസികൾക്ക് പരാതികൾ ഓൺലൈനായി അറിയിക്കാം; പാസ്‌പോർട്ട്, വിസ ഒഴികെയുള്ള പരാതി സ്വീകരിക്കാൻ മദദ് പദ്ധതി; ആദ്യ ദിനങ്ങളിൽ ലഭിച്ചത് അൻപതിലേറെ പരാതികൾ

ഇനി പ്രവാസികൾക്ക് പരാതികൾ ഓൺലൈനായി അറിയിക്കാം; പാസ്‌പോർട്ട്, വിസ ഒഴികെയുള്ള പരാതി സ്വീകരിക്കാൻ മദദ് പദ്ധതി; ആദ്യ ദിനങ്ങളിൽ ലഭിച്ചത് അൻപതിലേറെ പരാതികൾ

ദുബയ്: പ്രവാസികളുടെ പരാതികൾക്ക് ഉടനടി പരിഹാരം ഉണ്ടാക്കാനായി ആരംഭിച്ച മദദ് ഇ പോർട്ടലിൽ ആദ്യം ദിനം തന്നെ വൻ സ്വീകരണം. ആദ്യ ദിനം തന്നെ ഇതിലേക്ക് അമ്പതോളം പരാതികൾ ലഭിച്ചതായി അധികൃതർ അറിയിച്ചു.കേന്ദ്ര വിദേശകാര്യ മന്ത്രാലയവും പ്രവാസി മന്ത്രാലയവും ചേർന്നാണ് പ്രവാസികളുടെ പരാതികൾ സ്വീകരിക്കാൻ സഹായം എന്നർത്ഥം വരുന്ന മദദ് പദ്ധതിക്ക് തുടക്കം കുറിച്ചത്.

പാസ്‌പ്പോർട്ട്, വിസ ഒഴികെയുള്ള പരാതികൾക്കാണ് മദദ് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. പാസ്‌പ്പോർട്ട് സേവാകേന്ദ്രത്തിന്റെ വെബ്‌സൈറ്റിലൂടെ മദദ് സൈറ്റിലെത്തിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. യൂസർനെയിമും ഇമെയിൽ ഐ.ഡിയും രജിസ്റ്റർ ചെയ്താൽ പാസ്സ്‌വേർഡ് മെയിലിൽ അയച്ച് തരും, ഇത് ഉപയോഗിച്ചാണ് പരാതികൾ സമർപ്പിക്കേണ്ടത്. സമർപ്പിക്കുന്ന പരാതികൾ ഉടനെ തന്നെ അതത് നയതന്ത്ര കാര്യാലയത്തിലെ വെൽഫയർ ഓഫീസർമാരും ഡപ്യൂട്ടി കോൺസുലർ ജനറലും, കോൺസുലർ ജനറലും ഘട്ടങ്ങളായി പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കും.

തങ്ങൾ സമർപ്പിക്കുന്ന പരാതികളുടെ അവസ്ഥ പരിശോധിക്കാനുള്ള ട്രാക്കിങ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. സമർപ്പിക്കുന്ന പരാതികളുടെ ഗൗരവമനുസരിച്ച് പച്ച, മഞ്ഞ, ചുവപ്പ് എന്നീ വർണ്ണങ്ങളിലായിരിക്കും തരം തിരിക്കുക. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഉൽഘാടനം ചെയ്ത ഈ പദ്ധതി പ്രകാരം എല്ലാ വിദേശ രാജ്യങ്ങളിൽ നിന്നും പരാതി സമർപ്പിക്കാൻ കഴിയും. യു.എ.ഇ., ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ എന്നീ ഗൾഫ് രാജ്യങ്ങളിൽ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയതായി അദ്ദേഹം അറിയിച്ചു.

തൊഴിൽ പ്രശ്‌നങ്ങൾ,മരണ സംബന്ധമായ കാര്യങ്ങൾ, നഷ്ടപരിഹാര കേസുകൾ, വേതനം ലഭിക്കാത്തത്, ആളുകളെ കാണാതായത് സംബന്ധിച്ച പരാതികൾ തുടങ്ങിയ കോൺസുലർ വിഷയങ്ങളിലാണ് ഈ പോർട്ടൽ വഴി പരിഹാരം കാണാൻ സാധിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP