Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇനി മുതൽ പാർക്കിങ് ഫീസ് രസീതുകൾ വാഹനത്തിൽ പ്രദർശിപ്പിക്കേണ്ട; ദുബൈയിൽ പുതിയ പാർക്കിംങ് മീറ്ററുകൾ പരീക്ഷിണ പ്രവർത്തനം തുടങ്ങി

ഇനി മുതൽ പാർക്കിങ് ഫീസ് രസീതുകൾ വാഹനത്തിൽ പ്രദർശിപ്പിക്കേണ്ട; ദുബൈയിൽ പുതിയ പാർക്കിംങ് മീറ്ററുകൾ പരീക്ഷിണ പ്രവർത്തനം തുടങ്ങി

ദുബൈയിൽ വാഹനപാർക്കിങ് സംവിധാനം പുതിയ പരിഷ്‌കാരം നിലവിൽ വരുന്നു.പുതിയ മെഷീനുകളിൽ പാർക്കിങ് ഫീസ് അടച്ചാൽ, രശീതി വാഹനത്തിൽ പ്രദർശിപ്പിക്കേണ്ടതി ല്ലെന്നതാണ് പുതിയ രീതി.

പരീക്ഷണാടിസ്ഥാനത്തിൽ പുതിയ മീറ്ററുകൾനഗരത്തിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു. ആദ്യഘട്ടത്തിൽ ജാഫിലിയ മെട്രോസ്റ്റേഷന് സമീപം എമിഗ്രേഷൻ ഓഫിസിന്റെ പാർക്കിങിലാണ് പുതിയ മീറ്ററുകൾ സ്ഥാപിച്ചിരിക്കുന്നത്. രശീത് പരിശോധന ഒഴിവാക്കി ആർട്ടിഫിഷൽ ഇന്റലിജൻസ് സംവിധാനമുള്ള വാഹനം പാർക്കിങ് പരിശോധനക്കായി രംഗത്തിറങ്ങുതിന് മുന്നോടിയാണ് പാർക്കിങ് മീറ്ററുകൾ മാറുന്നത്.

നിലവിൽ പാർക്കിങ് മീറ്ററുകൾ വഴി ഫീസ് അടക്കാൻ ആദ്യം വാഹനം പാർക്ക് ചെയ്ത് പാർക്കിങ് മെഷീന് അരികിലെത്തണം. പണമടച്ച് വീണ്ടും നിർത്തിയിട്ട വാഹനത്തിന് അടുത്തെത്തി രസിപ്റ്റ് ഡാഷ്‌ബോർഡിൽ പ്രദർശിപ്പിക്കണം. എന്നാൽ ഈ രീതി മാറുകയാണ്.

പുതുതായി സ്ഥാപിക്കുന്ന മീറ്ററുകളുടെ സ്‌ക്രീനിൽ ആദ്യം വാഹനത്തിന്റെ നമ്പർ ടൈപ്പ് ചെയ്യണം. ദുബൈക്ക് പുറമെ മറ്റ് എമിറേറ്റുകളിലെയും സൗദി, ഒമാൻ തുടങ്ങിയ രാജ്യങ്ങളിലെയും പ്ലേറ്റ് നമ്പറുകൾ രേഖപ്പെടുത്താം. എത്ര സമയത്തേക്കാണ് പാർക്കിങ്, പണം നൽകുന്നത് നോൽകാർഡ് വഴിയാണോ എന്നും രേഖപ്പെടുത്തണം. ഉടൻ രസീപ്റ്റ് എത്തും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP