Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആരോഗ്യ സംരക്ഷണത്തിന്റെ സന്ദേശം പകരാൻ ഷാർജ റൺ 2018 ഒരുങ്ങുന്നു; ഷാർജ റൺ 30 ന്

ആരോഗ്യ സംരക്ഷണത്തിന്റെ സന്ദേശം പകരാൻ ഷാർജ റൺ 2018 ഒരുങ്ങുന്നു; ഷാർജ റൺ 30 ന്

രോഗ്യ സംരക്ഷണത്തിന്റെ സന്ദേശം പകരാൻ ഷാർജ റൺ 2018 ഒരുങ്ങുന്നു. ഷാർജ നിവാസികളുടെയും വിനോദ സഞ്ചാരികളുടെയും പ്രിയപ്പെട്ട വിനോദകേന്ദ്രമായഫ്‌ളാഗ് ഐലൻഡ് ആണ് ഷാർജ ട്രയാത്‌ലണുമായി ചേർന്ന് പരിപാടിസംഘടിപ്പിക്കുന്നത്. മാർച്ച് 30നാണ് പരിപാടി. സന്തോഷവും ആരോഗ്യവുമുള്ളസമൂഹമെന്ന ഷാർജ ഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെകാഴ്ചപ്പാടിന്റെ ഭാഗമായാണ് ഷാർജ റൺ സംഘടിപ്പിക്കുന്നത്.

10 കിലോമീറ്റർ, 5 കിലോമീറ്റർ, 3 കിലോമീറ്റർ എന്നിങ്ങനെ മൂന്നുവിഭാഗങ്ങളിലായി മത്സരങ്ങൾ അരങ്ങേറും. 'ഫൺ റൺ' എന്ന് പേരിട്ടിരിക്കുന്നമൂന്നു കിലോമീറ്റർ ഓട്ടത്തിൽ പ്രായഭേദമന്യെ ആർക്കും പങ്കെടുക്കാനുള്ളഅവസരമുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കും മുതിർന്നവർക്കു മെല്ലാംപങ്കെടുക്കാവുന്ന വിധത്തിലാണ് ഷാർജ റൺ ഒരുക്കുന്നതെന്ന് ഫ്‌ളാഗ് ഐലൻഡ്മാനേജർ ഖുലൂദ് അൽ ജുനൈബി പറഞ്ഞു. ''സമൂഹത്തിന്റെ നാനാതുറകളിലുള്ളവരെയെല്ലാം ഒരുമിപ്പിക്കുന്ന, വ്യായാമത്തിന്റെയും ആരോഗ്യസംരക്ഷണത്തിന്റെയും സന്ദേശം പകരുന്ന ഒരു ഒത്തുകൂടലാണ് ഷാർജ റൺ.ആരോഗ്യത്തെക്കുറിച്ചു ബോധവാന്മാരായ, സന്തോഷമുള്ള ഒരു സമൂഹമെന്ന ഷെയ്ഖ്‌സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ കാഴ്ചപാട് യാഥാർഥ്യമാക്കാനുള്ളശ്രമങ്ങളുടെ ഭാഗമാണ് ഈ പരിപാടിയും'' - അവർ കൂട്ടിച്ചേർത്തു.

നിരവധി അവാർഡുകളും അംഗീകാരങ്ങളും സമ്മാനങ്ങളുമാണ് വിജയികളെ കാത്തിരിക്കുന്നത്. ഓരോ വിഭാഗത്തിലും മൂന്നു വിജയികൾക്ക്ട്രോഫികളുണ്ടാവും. ഇതിനു പുറമെ മൂന്നു മികച്ച എമിറാത്തിമത്സരാത്ഥികൾക്കും സമ്മാനം ലഭിക്കും. വൗച്ചറുകൾ, മെമ്പർഷിപ്പുകൾ തുടങ്ങിഒട്ടനേകം സമ്മാനങ്ങൾ വേറെയുമുണ്ട്. കൂടുതൽ വിവരങ്ങൾക്കും
രജിസ്‌ട്രേഷനുമായി https://www.hopasports.com/event/sharjah-run-2018എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP