Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വികസനക്കുതിപ്പിന് പുതിയ പദ്ധതികളുമായി ഷാർജ; മറിയം ഐലൻഡും, കൽബ വാട്ടർ ഫ്രന്റും പാലസ് അൽ ഖാനും പദ്ധതികളിൽ

വികസനക്കുതിപ്പിന് പുതിയ പദ്ധതികളുമായി ഷാർജ; മറിയം ഐലൻഡും, കൽബ വാട്ടർ ഫ്രന്റും പാലസ് അൽ ഖാനും പദ്ധതികളിൽ

ഷാർജയുടെ സമഗ്ര വികസനത്തിന് ആക്കം കൂട്ടുന്ന വൻകിട പദ്ധതികളുമായി ഷാർജ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഡെവലപ്‌മെന്റ് അഥോറിറ്റി (ശുറൂഖ്). ഷാർജ എക്‌സ്‌പോസെന്ററിൽ നടന്ന പ്രൗഢമായ ചടങ്ങിൽ ഷാർജ ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് പുതിയ പദ്ധതികൾ അനാവരണം ചെയ്തത്. അബുദാബി യിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ ഈഗിൾ ഹിൽസുമായി ചേർന്നാണ് ''ഈഗിൾ ഹിൽസ് ഷാർജ ഡെവലപ്‌മെന്റ്'' എന്ന പുതിയ വികസന കൂട്ടായ്മ.

ശുറൂഖ് ചെയർപേഴ്‌സൺ ഷെയ്ഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി, ശുറൂഖ്സിഇഒ മർവാൻ ജാസിം അൽ സർക്കാൽ, ഈഗിൾ ഹിൽസ് ചെയർമാൻ മുഹമ്മദ് അൽ അബ്ബാർ,ഉന്നത ഉദ്യോഗസ്ഥർ, മലയാളികളടക്കമുള്ള വ്യവസായ പ്രമുഖർ എന്നിവരുടെ സാന്നിധ്യത്തിലാ യിരുന്നു പ്രഖ്യാപനം.

മറിയം ഐലൻഡ്, കൽബ വാട്ടർ ഫ്രന്റ്, പാലസ് അൽ ഖാൻ എന്നിങ്ങനെ ഷാർജയുടെനിക്ഷേപ സാദ്ധ്യതകൾ വർധിപ്പിക്കുന്ന മൂന്നു പുതിയ പദ്ധതികളാണ പഖ്യാപിക്കപ്പെട്ടത്. ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ലോകോത്തരഷോപ്പിങ്-താമസ സൗകര്യങ്ങൾ ഒരുക്കുകയും ലക്ഷ്യം വെക്കുന്ന പദ്ധതികൾക്ക്മുന്നൂറു കോടി ദിർഹംസ് ചെലവ് പ്രതീക്ഷിക്കുന്നു.

ഷാർജയിലുള്ളവരുടെ ജീവിത സൗകര്യം മെച്ചപ്പെടുത്താനും എമിറേറ്റിന്റെസമഗ്ര വികസനവും പുതിയ കൂട്ടായ്മയിലൂടെ സാധിക്കുമെന്ന് ഷെയ്ഖ ബുദൂർ ബിൻത്‌സുൽത്താൻ അൽ ഖാസിമി പറഞ്ഞു. 'ഷെയ്ഖ് സുൽത്താന്റെ നേതൃത്വത്തിൽ ലോകമെമ്പാടുമുള്ള നിക്ഷേപകരുടെ പ്രിയപ്പെട്ട ഇടമായി വളരുകയാണ് ഷാർജ.ഈഗിൾ ഹിൽസ് ഷാർജ ഡെവലപ്‌മെന്റ് ഈ കുതിപ്പിന്റെ വേഗം കൂട്ടും. വിവിധസർക്കാർ വകുപ്പുകളുമായി ചേർന്ന്, പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയുംആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയും ചെയ്യുകയാണ് ശുറൂഖ്.മെച്ചപ്പെട്ട ജീവിത സൗകര്യങ്ങൾ ഒരുക്കാനും കൂടുതൽ നിക്ഷേപങ്ങൾകണ്ടെത്താനും ഇത് വഴി സാധ്യമാവും' - ഷെയ്ഖ ബുദൂർ പറഞ്ഞു..

പരമ്പരാഗത മൂല്യങ്ങൾ മുറുക്കെപ്പിടിച്ചു ഷാർജ നടത്തുന്നവികസനക്കു തിപ്പിന്റെ ഭാഗമാവുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ഈഗിൾ ഹിൽസ്‌ചെയർമാൻ മുഹമ്മദ് അൽ അബ്ബാർ പറഞ്ഞു. 'ആഥിതേയത്തിന്റെയും മൂല്യങ്ങളുടെയുംപ്രതീകമാണ് ഷാർജ. ഇവിടെ ശുറൂഖുമായി ചേർന്ന് പുതിയ പദ്ധതികൾ ഒരുക്കുന്നതിൽഅഭിമാനമുണ്ട്. പുതിയ കൂട്ടായ്മയിലൂടെ മേഖലയിലെ നിക്ഷേപ സാദ്ധ്യതകൾവര്ധിപ്പിക്കാനാവുമെന്നും മികച്ച സൗകര്യങ്ങൾ ഒരുക്കാനാവുമെന്നുംഉറപ്പുണ്ട്' - അദ്ദേഹം കൂട്ടിച്ചേർത്തു.

മറിയം ഐലൻഡ് ആണ് പുതിയ പദ്ധതികളിൽ ഏറ്റവും ചിലവേറിയത്. 2.5 ബില്യൺദിർഹംസ് ചെലവ് വരുന്ന പദ്ധതി അൽ ഖാൻ ലഗൂൺ- അൽ മംസാർ പ്രദേശത്താണ്ഒരുങ്ങുന്നത്. 1890 ആഡംബര വില്ലകൾ, പഞ്ച നക്ഷത്ര ഹോട്ടലുകൾ, നൂറുകണക്കിന് റസ്റ്ററന്റുകൾ, കോഫീ ഷോപ്പുകൾ, കുട്ടികൾക്കായുള്ള പാർക്ക്തുടങ്ങി നാലര ലക്ഷത്തിലേറെ ചതുരശ്ര മീറ്റർ പ്രദേശത്തായി ലോകോത്തരസൗകര്യങ്ങളൊരുങ്ങും.

കൽബ ഇക്കോ ടൂറിസം പദ്ധതിയോടു ചേർന്നാണ് കൽബ വാട്ടർ ഫ്രന്റ് ഒരുങ്ങുന്നത്പ്രകൃതി മനോഹരമായ പദ്ധതി 17000 ചതുരശ്ര മീറ്ററിലാണ് ഒരുങ്ങുന്നത്.അന്തരാഷ്ട്ര ബ്രാൻഡുകളടക്കം 86 റീറ്റെയ്ൽ ഔട്ട് ലെറ്റുകൾ,റസ്റ്ററന്റുകൾ,വിനോദ കേന്ദ്രം തുടങ്ങിയ സൗകര്യങ്ങളുണ്ടാവും. ഷോപ്പിങ് അനുഭവങ്ങളുംവിനോദ സഞ്ചാര സാധ്യതകളും ഒരുക്കുന്ന കൽബ വാട്ടർ ഫ്രന്റ് 2019 അവസാനത്തോടെനിർമ്മാണം പൂർത്തിയാവും എന്നാണ് കരുതപ്പെടുന്നത്. പാലസ് അൽ ഖാനാണ്മൂന്നാമത്തെ പദ്ധതി. 120 മില്യൺ ദിർഹംസ് ചെലവ് വരുന്ന പാലസ് അൽ ഖാൻ,പ്രദേശത്തെ ആദ്യത്തെ ലക്ഷുറി വാട്ടർ ഫ്രന്റ് റിസോർടാണ്. പുതിയ നിർമ്മാണമാതൃകകളിലൂടെ വേറിട്ട സഞ്ചാര - താമസ അനുഭവങ്ങളാവും പാലസ് അൽ ഖാൻ പകരുക.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP