Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തിരുവനന്തപുരത്ത് യുഎഇ കോൺസുലേറ്റ് തുടങ്ങുന്നു; യുഎഇ വിസ ലഭിക്കാൻ ഇനി എളുപ്പം

തിരുവനന്തപുരത്ത് യുഎഇ കോൺസുലേറ്റ് തുടങ്ങുന്നു; യുഎഇ വിസ ലഭിക്കാൻ ഇനി എളുപ്പം

ദുബായ്: കേരളത്തിൽ യുഎഇ കോൺസുലേറ്റ് ആരംഭിക്കാൻ യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫാ ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. ഇതോടെ മലയാളികൾക്ക് സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തലുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് കാലതാമസം ഒഴിവായിക്കിട്ടുമെന്ന ആശ്വാസമാണ്. നിലവിൽ മലയാളികൾക്ക് വിസാ സംബന്ധമായ കാര്യങ്ങൾക്ക് ഡൽഹിയിലോ മുംബൈയിലേ ഉള്ള കോൺസുലേറ്റിനെ ആശ്രയിക്കേണ്ട ഗതികേടാണ് തിരുവനന്തപുരത്ത് കോൺസുലേറ്റ് വരുന്നതോടെ മാറിക്കിട്ടുന്നത്.

ഇതാദ്യമായാണ് ഒരു ഗൾഫ് രാജ്യം കേരളത്തിൽ കോൺസുലേറ്റ് തുടങ്ങുന്നത്. സൈപ്രസ്, പെറു, മംഗോളിയ എന്നീ രാജ്യങ്ങളിലും ന്യൂയോർക്ക് സിറ്റിയിലുമാണ് ഇതു കൂടാതെ കോൺസുലേറ്റ് തുറക്കുന്നത്. 10 ലക്ഷത്തിലേറെ വരുന്ന മലയാളി പ്രവാസികൾക്കും വ്യാപാര ബന്ധമുള്ള ബിസിനസുകാർക്കും ഏറെ സഹായമാകുന്നതാണ് തീരുമാനം. മുംബൈയിലേത് പോലെ പൂർണ സൗകര്യങ്ങളോടു കൂടിയ കോൺസുലേറ്റായിരിക്കും കേരളത്തിലും തുടങ്ങുക. കോൺസുൽ ജനറൽ ഉൾപ്പെടെ ചുരുങ്ങിയത് മൂന്നു നയതന്ത്ര ഉദ്യോഗസ്ഥരും അനുബന്ധ ജീവനക്കാരുമായിരിക്കും ഇവിടെയുണ്ടാവുക.

ദക്ഷിണേന്ത്യക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്നു യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി ടി.പി സീതാറാം പറഞ്ഞു. കേരളം, കർണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളവർക്കാണ് തിരുവനന്തപുരം കോൺസുലേറ്റ് ഏറെ പ്രയോജനപ്പെടുന്നത്. യുഎഇയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. കോൺസുലേറ്റ് സ്ഥാപിക്കുന്നത് തൊഴിൽ അന്വേഷിച്ചുപോകുന്നവർക്കു മാത്രമല്ല, വ്യവസായികൾക്കും ഏറെ പ്രയോജനപ്രദമാകും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP