Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പുകയില ഉത്പന്നങ്ങൾക്കും ശീതള പാനിയങ്ങൾക്കും വില ഉയരും; ഒക്ടോബർ ഒന്നു മുതൽ യുഎഇയിൽ എക്‌സൈസ് തീരുവ നിലവിൽ

പുകയില ഉത്പന്നങ്ങൾക്കും ശീതള പാനിയങ്ങൾക്കും വില ഉയരും; ഒക്ടോബർ ഒന്നു മുതൽ യുഎഇയിൽ എക്‌സൈസ് തീരുവ നിലവിൽ

യു.എ.ഇയിൽ പുകയില, എനർജി പാനീയങ്ങൾ, കോള പാനീയങ്ങൾ തുടങ്ങി തെരഞ്ഞെടുക്കപ്പെട്ട ഉൽപന്നങ്ങൾക്ക് നികുതി ചുമത്തുന്ന ഫെഡറൽ എക്‌സൈസ് നിയമം പ്രസിദ്ധീകരിച്ചു. പുകയില ഉൽപന്നങ്ങൾക്കും എനർജി പാനീയങ്ങൾക്കും100 ശതമാനം, കോള പാനീയങ്ങൾക്ക്? 50 ശതമാനം എന്നിങ്ങനെയാണ് നികുതി. ഉൽപന്നത്തി?െന്റ 200 ശതമാനത്തിലധികമാകരുത് എക്‌സൈസ് നികുതിയെന്നും നിയമത്തിൽ നിർദേശമുണ്ട്

യുഎഇയിലെ പുതിയ നികുതി നിയമത്തിന്റെ ആദ്യപടിയായാണ് വിവിധ ഉൽപ്പന്നങ്ങൾക്ക് എക്‌സൈസ് തീരുവ ഏർപ്പെടുത്തുന്നത്. വിലയുടെ ഇരുനൂറ് ശതമാനം വരെയായിരിക്കും പരമാവധി തീരുവയായി ചുമത്തുക. പുകയില ഉൽപ്പന്നങ്ങൾക്കും ഊർജദായക പാനീയങ്ങൾക്കും നൂറു ശതമാനമാണ് എക്‌സൈസ് തീരുവ. പഞ്ചസാരയുടെ അളവ് കൂടുതലുള്ള ശീതള പാനീയങ്ങൾക്ക് അൻപത് ശതമാനവും തീരുവ നൽകണം.

അടുത്തവർഷം ജനുവരി ഒന്നു മുതൽ യുഎഇയിൽ മൂല്യവർധിത നികുതിയും നിലവിൽ വരും. സ്ഥാപനങ്ങൾക്കുള്ള മൂല്യവർധിത നികുതി റജിസ്‌ട്രേഷൻ അടുത്തമാസം ആരംഭിക്കും. നിലവിൽ സൗദി അറേബ്യ മാത്രമാണ് സെലക്ടീവ് ടാക്‌സ് എന്ന പേരിൽ എക്‌സൈസ് തീരുവ ഏർപ്പെടുത്തിയിരിക്കുന്നത്.

നികുതി വെട്ടിക്കുകയോ നികുതി റീഫണ്ട് തരപ്പെടുത്തുകയോ ചെയ്യാമെന്ന ഉദ്ദേശ്യത്തിൽ ഉൽപന്നങ്ങളിൽ തെറ്റായ ചിഹ്‌നമിടുക, തെറ്റോ വ്യാജമോ ആയ രേഖകൾ സമർപ്പിക്കുക എന്നിവയും ശിക്ഷാർഹമാണ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP