Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദുബൈ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് മെയ് മാസം മുതൽ ഫീസ് ഇടാക്കും; ഗാർഹിക മാലിന്യങ്ങൾ പരിധിയിൽ വരുകയില്ല

ദുബൈ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് മെയ് മാസം മുതൽ ഫീസ് ഇടാക്കും; ഗാർഹിക മാലിന്യങ്ങൾ പരിധിയിൽ വരുകയില്ല

ദുബൈ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് മെയ് മാസം മുതൽ ഫീസ് ഇടാക്കും. എന്നാൽ 17 മുതൽ ഈടാക്കുന്ന ഫീസിൽ ഗാർഹിക മാലിന്യങ്ങൾ ഉത്തരവിന്റെ പരിധിയിൽ വരില്ലെന്നും ദുബൈ നഗരസഭ അധികൃതർ അറിയിച്ചു. മാലിന്യത്തിന്റെ തോത്കുറക്കുക, വസതുക്കളുടെ പുനരുപയോഗം സാധ്യമാക്കുക, സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കുക തുടങ്ങിയവയാണ് ലക്ഷ്യം.വ്യവസായ സഥാപനങ്ങൾ, പൊതുകാര്യ സഥാപനങ്ങൾ, ഫാകടറികൾ എന്നിവയിൽ നിന്നാണ് പണം ഈടാക്കുക.

ജനറൽ വേസറ്റ, ആവശ്യമില്ലാത്ത വസതുക്കൾ, അപകടകരമായ മാലിന്യം, ആശുപത്രി അനുബന്ധ മാലിന്യം എന്നിങ്ങനെ നാലു വിഭാഗങ്ങളിലായി തിരിച്ചാണ്ഫീസ് ചുമത്തുക. ഈ വർഷം ചുമത്തുന്ന ഫീസ് അടുത്ത വർഷങ്ങളിൽ വർധിക്കും. മുനിസിപ്പാലിറ്റി മാലിന്യത്തിന്ഈ  വർഷം ടൺ ഒന്നിന്80 ദിർഹമാണ്ഇടാക്കുക. 2019ൽ 90,2020ൽ 100 ദിർഹം വീതം നൽകേണ്ടി വരും.

ജൈവമാലിന്യങ്ങൾക്ക്ഈ വർഷം ടണ്ണിന്30 ദിർഹമാണ്‌നിരക്ക. ജൈവമാലിന്യങ്ങളുമായി കൂടിക്കിടക്കുന്ന പുനരുപയോഗം ചെയ്യാവുന്ന മാലിന്യങ്ങൾക്കും 30 ദിർഹം ഈടാക്കും. എന്നാൽ ജൈവമാലിന്യം ഇല്ലാത്തവയാണെങ്കിൽ 20 ദിർഹം നൽകിയാൽ മതി. കൃഷി അനുബന്ധ മാലിന്യങ്ങൾ നീക്കുന്നതിന്10 ദിർഹമാണ്ടൺ ഒന്നിന്ഈടാക്കുക. നിർമ്മാണ അവശിഷടങ്ങൾക്ക്10 ദിർഹമാണ്ഈടാക്കുക. എന്നാൽ കോൺക്രീറ്റ, മരം തുടങ്ങിയവക്ക് രണ്ട്ദിർഹം മതിയാവും. മാലിന്യങ്ങളിൽ ചിലത്‌സംസകരിച്ച്‌വളമാക്കി മാറ്റും.മറ്റു ചില വിഭാഗങ്ങളിലുള്ളവ കുഴിച്ചു മൂടും.

കടലാസ, ടേപ്പുകൾ,സി.ഡി, തുകൽ, റബ്ബർ, സപോഞ്ച, തുണി, ഉപയോഗ യോഗ്യമല്ലാത്ത ഭക്ഷണം എന്നിവ നീക്കം ചെയ്യാൻ ടണ്ണിന്200 ദിർഹം നൽകണം. പൊതു ആശുപത്രികളിൽ നിന്നുള്ള മാലിന്യം കിലോ ഒന്നിന്മൂന്ന്ദിർഹം നിരക്കിലാണ്‌നീക്കുക. സ്വകാര്യ മേഖലയിൽ ഇത്ഇരട്ടിയാവും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP