Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദുബൈയിലെ എല്ലാ സർക്കാർ ജീവനക്കാരുടേയും തൊഴിൽ സമയം കുറച്ചു; വാർഷിക അവധി 22 ദിവസത്തിൽ നിന്ന് 25 ദിവസമായി വർധിപ്പിക്കും;ദൂബൈയിൽ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ ഇങ്ങനെ

ദുബൈയിലെ എല്ലാ സർക്കാർ ജീവനക്കാരുടേയും തൊഴിൽ സമയം കുറച്ചു; വാർഷിക അവധി 22 ദിവസത്തിൽ നിന്ന് 25 ദിവസമായി വർധിപ്പിക്കും;ദൂബൈയിൽ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ ഇങ്ങനെ

ദുബൈയിൽ ജീവനക്കാരുടെ തൊഴിൽസമയം കുറച്ചും, വാർഷിക അവധി 25 ആക്കി ദുബൈയിലെ സർക്കാർ ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകൾ പരിഷ്‌കരിച്ചു. പ്രവാസി ജീവനക്കാർക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും.

ദുബൈയിലെ സർക്കാർ ജീവനക്കാർ ആഴ്ചയിൽ 40 മണിക്കൂർ ജോലി ചെയ്തിരിക്കണമെന്ന നിയമം ആണ് സർക്കാർ റദ്ദാക്കിയത്. പുറമെ വാർഷിക അവധി 22 ദിവസത്തിൽ നിന്ന് 25 ദിവസമായി വർധിപ്പിക്കാനും സർക്കാർ തീരുമാനിച്ചു. ആഴ്ചയിൽ 40 മണിക്കൂർ നിർബന്ധമായും ജോലി ചെയ്യണമെന്ന നിയമത്തിലും മാറ്റം വരുത്തി. ഓവർടൈം ജോലി ചെയ്യാൻ ജീവനക്കാർക്ക് അവസരമുണ്ട്.പ്രവാസി ജീവനക്കാരുടെ കുടുംബത്തിനും 21 വയസിന് താഴെയുള്ള മൂന്ന് മക്കൾക്കും സ്‌റ്റൈപന്റ് നൽകും.

ജീവിതപങ്കാളിയുടെ മരണത്തിൽ അനുശോചിച്ച് 10 ദിവസം അവധിയെടുക്കാം. അടുത്തബന്ധുക്കൾ മരിച്ചാൽ അഞ്ച് ദിവസവും അവധി ലഭിക്കും. സ്ഥാനക്കയറ്റം, ബോണസ്, അധികസമയ സേവനത്തിനുള്ള വേതനം എന്നിവ സർക്കാർ ജീവനക്കാരുടെ അവകാശമാക്കുമെന്നും ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂം അറിയിച്ചു.

സർക്കാർ ജീവനക്കാരുടെ ഭാര്യക്കും 21 വയസിന് താഴെയുള്ള മക്കൾക്കും പഠനസഹായം നൽകും. ജോലികളിൽ ഭിന്നശേഷിക്കാർക്ക് മുൻതൂക്കവും അഞ്ച് ദിവസം പ്രത്യേക അവധി, ജോലി സമയത്തിൽ ഇളവ് എന്നിവയുണ്ടാകും. ജീവനക്കാർക്ക് ഉപരിപഠനത്തിനും അവധിയും ആനുകൂല്യങ്ങളും നൽകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP