Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദുബായ് സെന്റ് തോമസ് ഓർത്തഡോക്‌സ്‌ കത്തീഡ്രലിൽ കൊയ്ത്തുത്സവവും കുടുംബ സംഗമവും 24 ന്

ദുബായ് സെന്റ് തോമസ് ഓർത്തഡോക്‌സ്‌ കത്തീഡ്രലിൽ കൊയ്ത്തുത്സവവും  കുടുംബ സംഗമവും 24 ന്

ദുബായ്: ദുബായ് സെന്റ് തോമസ് ഓർത്തഡോക്ൾസ് കത്തീഡ്രലിൽ കൊയ്ത്തുത്സവവും , കുടുംബ സംഗമവും നവംബർ 24 വെള്ളി വൈകിട്ട് 4 മുതൽ പള്ളി അങ്കണത്തിൽ നടക്കും. ഇടവകാംഗങ്ങൾ വീടുകളിൽ തയ്യാറാക്കിയ തനി നാടൻ വിഭവങ്ങളുടെ സ്റ്റാളുകൾ, തട്ടുകടകൾ, കുട്ടികൾക്കുള്ള ഗെയിം സ്റ്റാളുകൾ എന്നിവ കൊയ്ത്തുത്സവത്തിന്റെ പ്രത്യേക ആകർഷണങ്ങളാണ്.വൈകിട്ട് 5-നു പൊതു സമ്മേളനം കോൺസുൽ ജനറൽ വിപുൽ ഉദ്ഘാടനം ചെയ്യും. ലുലു ഇന്റർ നാഷണൽ എക്‌സ്‌ചേഞ്ച് സി.ഇ.ഓ അദീബ് അഹമ്മദ് മുഖ്യാതിഥിയാകും.

പരിശുദ്ധ ദിദിമോസ് പ്രഥമൻ ബാവാ അവാർഡ് ഹോളി ക്രോസ് കോൺവെന്റിലെ സിസ്റ്റർ സൂസന് ചടങ്ങിൽ സമ്മാനിക്കും.കൊയ്ത്തുത്സവത്തിന്റെ വിജയത്തിനായി വികാരി ഫാ. നൈനാൻ ഫിലിപ്പ് പനക്കാമറ്റം, സഹ വികാരി ഫാ. സജു തോമസ്, ഇടവക ട്രസ്റ്റീ മാത്യു കെ. ജോർജ്, സെക്രട്ടറി ബിജുമോൻ കുഞ്ഞച്ചൻ, ജനറൽ കൺവീനർ പി.ജി, മാത്യു എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.

കൂടുതൽ വിവരങ്ങൾക്ക് 04 - 337 11 22 എന്ന നമ്പറിൽ ബന്ധപ്പെടുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP