Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഷാർജ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്‌സ് ഇടവകയിൽ കാൽകഴുകൽ ശുശ്രൂഷയും സന്ധ്യ നമസ്‌ക്കാരവും ഇന്ന്

ഷാർജ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്‌സ് ഇടവകയിൽ കാൽകഴുകൽ ശുശ്രൂഷയും സന്ധ്യ നമസ്‌ക്കാരവും ഇന്ന്

ഷാർജ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്‌സ് ഇടവകയിൽ മലങ്കര ഓർത്തഡോക്ൾസ് സഭയുടെപരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവാതിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണി മുതൽകാൽകഴുകൽ ശുശ്രൂഷയും സന്ധ്യ നമസ്‌ക്കാരവും തുടർന്ന് മാളിക വിരുന്നുംനടത്തപ്പെടും.

വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ പരിശുദ്ധ ബാവ തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിൽ ദുഃഖ വെള്ളി ആരാധനയും 3 .30നു നേര്ച്ച കഞ്ഞിയും, രാത്രീജാഗരണ പ്രാർത്ഥനയും ശനിയാഴ്ച രാവിലെ 9 മണിക്ക് വിശുദ്ധ കുർബാനയും വൈകിട്ട് 6മണി മുതൽ ഉയർപ്പു പെരുന്നാളിന്റെ ശുശ്രൂഷകളും നടത്തപ്പെടും.

ബുധനാഴ്ച വൈകിട്ട് സന്ധ്യാനമസ്‌ക്കാരത്തെത്തുടർന്നു പെസഹായുടെ ശുശ്രൂകൾക്കുഅടൂർ കടമ്പനാട് ഭദ്രാസനാധിപൻ ഡോ . സഖറിയാസ് മാർ അപ്രേം മുഖ്യ കാർമ്മികത്വംവഹിക്കും .ഇടവക വികാരി ഫാ. ജോൺ കെ.ജേക്കബ് , സഹവികാരി ഫാ.ജോജി കുര്യൻ തോമസ്. ഫാദർ
സന്തോഷ് സാമുവേൽ എന്നിവർ സഹ കാർമ്മീകരായിരിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP