Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദുബായിൽ മീലാദ് ഫെസ്റ്റ് സമാപിച്ചു

ദുബായിൽ മീലാദ് ഫെസ്റ്റ് സമാപിച്ചു

ദുബൈ: പ്രവാചക പ്രകീർത്തനങ്ങൾക്ക് ഇന്നത്തെ കാലഘട്ടത്തിൽ പ്രസകതി വർദ്ധിച്ച് വരികയാണെന്ന് പ്രമുഖ മതപ്രഭാഷകൻ അബ്ദൽ കബീർ അസ്അദി പറഞ്ഞു. ദുബൈ ഗ്രാന്റ് ഹയാത്ത് ഹോട്ടലിൽ ചേർന്ന പാനൂർ കൂരാറയിലെ വിവിധ മഹല്ല് കമ്മിറ്റികൾ സംയുക്തമായി നടത്തിയ നാലാമത് മീലാദ് ഫെസ്റ്റ് സമാപനസമ്മേളനം ചെയ്ത് പ്രഭാഷണം നടത്തുകയായിരുന്നു അദ് ദേഹം.

പരസ്പര സ്‌നേഹവും സഹിഷ്ണുതയും വളർത്തിയെടുക്കുന്നതിൽ പ്രവാചകന്റെ  അദ്ധ്യാപനങ്ങളിൽ ഒരു പാട് മാതൃകകളുണ്ട്. അത് നാം ഉൾകൊള്ളണമെന്ന് അദ്ദേഹം പറഞ്ഞു.
സ്വാഗത സംഘം ചെയർമാൻ എം എം മുഹമ്മദ് സമീർ അധ്യക്ഷത വഹിച്ചു. മഹല്ല് കമ്മിറ്റികളെ പ്രതിനിധികരിച്ച് മജീദ് പാത്തിപ്പാലം, ഇസ്മയിൽ കെ, റംഷാദ് എം പി, അബ്ദുൽ ഖാദർ നെല്ലെരി, സിറാജ് കെ.പി, റഹീസ് കെ പി, റഷീ ദ്മറിയാസ്, എന്നിവർ പ്രസംഗിച്ചു. കലാ സാഹിത്യ മൽസരങ്ങൾ സ്വാഗതസംഘം രക്ഷാധികാരി നാസർ ചന്ത്രോത്ത് ഉൽഘാടനം ചെയ്തു. കൺവീനർ അഷ്‌റഫ് ടി സ്വാഗതവും ഷബീർ സി.എം.നന്ദിയും പറഞ്ഞു. 

കലാ സാഹിത്യ മത്സരങ്ങളിൽ കുടുതൽ പൊയന്റ് നേടിയ അൻവാറുൽ ഇസ്ലാം ടീം, ദാറുൽ ഇസ്ലാം ടീമും ഒന്നാം സ്ഥാനം പങ്കിട്ടു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP