Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

ദുബായ് സെന്റ് തോമ്‌സ് ഓർത്തഡോക്ൾസ് കത്തീഡ്രലിൽ കഷ്ടാനുഭവ ശുശ്രുഷകൾക്കു ഒരുക്കങ്ങൾ പൂർത്തിയായി

ദുബായ് : ദുബായ് സെന്റ് തോമ്‌സ് ഓർത്തഡോക്ൾസ് കത്തീഡ്രലിൽ കഷ്ടാനുഭവ ശുശ്രുഷകൾക്കു ഒരുക്കങ്ങൾ പൂർത്തിയായി.മാർച്ച് 23 വെള്ളി രാവിലെ ഏഴിന് പ്രഭാത നമസ്‌കാരം , നാൽപ്പതാം വെള്ളിയുടെ വിശുദ്ധ കുർബാന തുടർന്ന് കാതോലിക്ക ദിനാഘോഷ പരിപാടികൾ ഇടവകയിലെ ആത്മീയ സംഘടനകളുടെ സഹകരണത്തോടെ നടക്കും .

സഭാ പതാക ഉയർത്തൽ, റാലി, പൊതുസമ്മേളനം, കഥാപ്രസംഗം - കനൽ വഴികളിലൂടെ മലങ്കരസഭ എന്നിവയും നടക്കും.മാർച്ച് 24 ശനി വൈകിട്ട് 6 മണിക്ക് സന്ധ്യ നമസ്‌കാരത്തോടെ വചനിപ്പ് പെരുന്നാൾ ശുശ്രുഷയും തുടർന്ന് ഓശാന ഞായർ ശുശ്രുഷകൾ തുടങ്ങും. രാത്രി 8 മണിക്ക് ഓശാനപ്പെരുന്നാളിന്റെ പ്രദിക്ഷണവും തുടർന്ന് കുരുത്തോല വാഴ്‌വിന്റെ ശുശ്രുഷകളും നടക്കും . അടൂർ കടമ്പനാട് ഭദ്രാസനാധിപൻ Dr . സഖറിയാസ് മാർ അപ്രേം മെത്രാപൊലീത്താ മുഖ്യകാർമികത്വം വഹിക്കും .

മാർച്ച് 25 ഞായർ വൈകിട്ട് 7 മണിക്ക് സന്ധ്യാ നമസ്‌ക്കാരം, വചന ശുശ്രുഷ എന്നിവക്ക് ശേഷം 'വദേ ദാൽ മിനോ' ശുശ്രുഷയും നടക്കും.മാർച്ച് 26 & 27 തീയതികളിൽ വൈകിട്ട് ഏഴിന് സന്ധ്യ നമസ്‌കാരത്തെ തുടർന്ന് ധ്യാന പ്രസംഗം ഉണ്ടായിരിക്കുന്നതാണ്.

മാർച്ച് 28 നു ബുധൻ വൈകുന്നേരം 6 മണിക്ക് സന്ധ്യ നമസ്‌കാരത്തെ തുടർന്ന് പെസഹാ കുർബാന മലങ്കര സഭ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദിദിയൻ കാതോലിക്കാ ബാവ മുഖ്യ കാർമികത്വം വഹിക്കും.

മാർച്ച് 29 നു വ്യാഴം വൈകുന്നേരം 7 മണിക്ക് സന്ധ്യ നമസ്‌കാരത്തെ തുടർന്ന് കാൽ കഴുകൽ ശുശ്രുഷ.മാർച്ച് 30 നു വെള്ളി രാവിലെ 7 മുതൽ ദുഃഖ വെള്ളി നമസ്‌കാരം , ധ്യാനം , കബറടക്ക ശുശ്രുഷ എന്നിവയെ തുടർന്ന് കഞ്ഞി നേര്ച്ച ഉണ്ടായിരിക്കും.

മാർച്ച് 31 ശനിയാഴ്ച രാവിലെ 10 .30 നു വിശുദ്ധ കുർബാന, വാങ്ങിപോയവർക്കായി ധൂപ പ്രാർത്ഥന.വൈകുന്നേരം 6 .30 നു സന്ധ്യ നമസ്‌കാരം, രാത്രി നമസ്‌കാരം , വി .കുർബാന , പ്രദിക്ഷണം , ഉയർപ്പിന്റെ ശുശ്രുഷ എന്നിവ ഉണ്ടായിരിക്കും .

ശുശ്രുഷകൾക്കു അടൂർ കടമ്പനാട് ഭദ്രസനാധിപൻ Dr. സഖറിയാസ് മാർ അപ്രേം മെത്രാപൊലീത്ത മുഖ്യ കാർമികത്വവും , ഇടവക വികാരി ഫാ. നൈനാൻ ഫിലിപ്പ് , സഹ വികാരി, ഫാ. സജു തോമസ് എന്നിവർ സഹ കാര്മീകത്വം വഹിക്കുമെന്ന് ഇടവക ട്രസ്റ്റീ ചെറിയാൻ സി തോമസ് , സെക്രട്ടറി സാബു വര്ഗീസ് എന്നിവർ അറിയിച്ചു.

വിവരങ്ങൾക്ക് 04 - 337 11 22

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP