Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സീറോ മലബാർ സഭയുടെ വലിയ പിതാവിന്റെ കോലം തെരുവിൽ കത്തിച്ച സംഭവം; അബുദബി ചാപ്റ്റർ പ്രതിഷേധിച്ചു

സീറോ മലബാർ സഭയുടെ വലിയ പിതാവിന്റെ കോലം തെരുവിൽ കത്തിച്ച സംഭവം; അബുദബി ചാപ്റ്റർ പ്രതിഷേധിച്ചു

സീറോ മലബാർ സഭയുടെ വലിയ പിതാവിന്റെ കോലം തെരുവിൽ പരസ്യമായി കത്തിച്ച സഭാവിരുദ്ധമായ നടപടിയെ SMYM അബുദാബി ചാപ്റ്റർ ശക്തമായി അപലപിച്ചു . പരസ്യമായി അച്ചടക്കം നിരന്തരമായി ലംഘിക്കുന്ന സഭാവിരുദ്ധരെ ഒറ്റപെടുത്തുവാനോ അവർക്കെതിരെ കർശനമായ നടപടികൾ കൈകൊള്ളുവാനോ സഭാ നേതൃത്വമോ സിനഡോ തയ്യാറാകാത്ത പക്ഷം ആ ചുമതല വിശ്വാസ സമൂഹം ഏറ്റെടുക്കണം എന്ന് അടിയന്തിരമായ വിളിച്ചു കൂടിയ എക്‌സിക്യട്ടീവ് കൗൺസിൽ യോഗത്തിൽ ബിജു ഡൊമിനിക് ആവശ്യപ്പെട്ടു .

സഭാവിരുദ്ധരെ മാനസികമായും സാമ്പത്തികമായും സഹായിക്കുന്ന ശക്തികൾ സഭയിലെ എത്ര ഉന്നതമാർ ആണെങ്കിലും അവർക്കെതിരെ അച്ചടക്ക നടപടികൾ കൈക്കൊള്ളണമെന്ന് ടോം ജോസ് അഭിപ്രായപ്പെട്ടു . സഭാ സിനഡ് നട്ടെല്ല് ആർക്കെങ്കിലും പണയം വച്ചിട്ടുണ്ടുണ്ടെങ്കിൽ അത് തിരിച്ചെടുത്തു സിനഡ് ഈ വൈകിയ വേളയിൽ എങ്കിലും ക്രിയാത്മകമായി പ്രവർത്തിച്ചു സീറോ മലബാർ സഭയിലെ വിശ്വാസികളുടെ അഭിമാനം ഉയർത്തിപിടിക്കുവാൻ ഇനിയെങ്കിലും തയ്യാറാകണം എന്ന് നോബിൾ കെ ജോസഫ് ആവശ്യപ്പെട്ടു.

ജസ്റ്റിൻ കെ മാത്യു , മിന്റു എബ്രഹാം , ജിന്റോ ജെയിംസ് , ഷാനി ബിജു , ജിതിൻ ജോണി , സിജോ ഫ്രാൻസിസ് , ജിബിൻ ഫ്രാൻസിസ്, ബിജു മാത്യു, ടിൻസൺ ദേവസിയ , ജോഷിമോൻ കാവാലം , ഡെറ്റി ജോജി , ടോജി തോമസ് , തോംസൺ ആന്റോ , റോബിൻ സെബാസ്റ്റ്യൻ , ജോപ്പൻ ജോസ്, ജീമോൾ റോളി , സിനി ഡാൽജൻ തുടങ്ങിയവർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP