1 aed = 17.73 inr 1 eur = 70.61 inr 1 gbp = 81.53 inr 1 kwd = 213.91 inr 1 sar = 17.36 inr 1 usd = 65.08 inr
Mar / 2017
27
Monday

ലൂസേൺ വഴിയുള്ള ട്രെയിൻ ഗതാഗതം നാളെ മുതൽ പൂർവ്വ സ്ഥിതിയിലാകും; യൂറോസിറ്റി പാളം തെറ്റിയതിനെ തുടർന്ന് സ്‌റ്റേഷൻ അടച്ചിട്ടത് ഒരാഴ്‌ച്ചയോളം

സ്വന്തം ലേഖകൻ
March 27, 2017 | 11:05 am

കഴിഞ്ഞ ബുധനാഴ്‌ച്ച യൂറോസിറ്റി പാളം തെറ്റി ഉണ്ടായ അപകടത്തെത്തുടർന്ന് അടച്ചിട്ട ലൂസേൺ സ്റ്റേഷൻ വഴിയുള്ള ഗതാഗതം നാളെ മുതൽ പഴയസ്ഥിതിയിലാകുമെന്ന് റിപ്പോർട്ട്. പാളത്തിൽ അറ്റക്കുറ്റപണികൾക്കായി തിങ്കളാഴ്‌ച്ച വരെ സ്റ്റേഷൻ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചിരുന്നു. ബൂധനാഴ്‌ച്ച യൂറോസിറ്റി പാളം തെറ്റിയുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റിരുന്നു.മിലൻ നിന്നും ബാസലിലേക്ക് പോയ ട്രെയിൻ ആണ് പാളം തെറ്റിയത്. ഇറ്റലി, മാക്‌ഡോനിയൻ, സ്വിസ് യാത്രക്കാരായിരുന്നു പരുക്കേറ്റവരിൽ അധികവും. ലൂസേൺ വഴിയുള്ള ഗതാഗതം തടസ്സപ്പെട്...

വേൾഡ് പീസ് മിഷൻ ടീം നയിക്കുന്ന നോമ്പുകാലധ്യാനം ഇന്നും നാളെയും ബേസ്സിംങ്ങ്‌സ്റ്റോക്കിൽ

March 25 / 2017

ബേസ്സിഗ്സ്റ്റോക്ക്: വേൾഡ് പീസ് മിഷൻ ടീമിന്റെ നോമ്പുകാല വാർഷിക ധ്യാനം ബേസ്സിങ്സ്റ്റോക്ക് ഹോളി ഗോസ്റ്റ് ദേവാലയത്തിൽ ( Holy Ghost Church, Burgess Road, Basingstoke, RG21 5TD ) 2017 25, 26 തീയതികളിൽ നടത്തുന്നു. ശനിയാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെയും, ഇരുപത്തിയാറാം തീയതി ഞായറാഴ്ച രാവിലെ 8.30 മുതൽ വൈകുന്നേരം 5 മണി വരെയുമാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. പ്രമുഖ ധ്യാനഗുരുക്കന്മാരായ റവ.ഫാ.ജോസ് അഞ്ചാനിക്കൽ, റവ.ഫാ.ജീവൻ കദളിക്കാട്ടിൽ എന്നിവർ്‌ക്കൊപ്പം പ്രമുഖ വചനപ്രഘോഷകനും, വേൾഡ് പീസ് മിഷൻ ചെയർ്മാന...

മിലനിൽ നിന്നും ബേസലിലേക്ക് പോയ ട്രെയിൻ പാളം തെറ്റി; നിരവധി പേർക്ക് പരുക്കേറ്റ് ആശുപത്രിയിൽ; അപകടം സ്വിറ്റ്‌സർലന്റിലെ ലൂസറിൻ സ്റ്റേഷനടുത്ത്; പാളം തെറ്റിയത് യൂറോസിറ്റി

March 23 / 2017

യൂറോസിറ്റിയുടെ മിലൻ നിന്നും ബാസലിലേക്ക് പോയ ട്രെയിൻ പാളം തെറ്റി ഉണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരുക്ക്. ബുധനാഴ്‌ച്ച ഉച്ചയ്ക്ക് 2 മണിയോട സ്വിറ്റ്‌സർലന്റിലെ ലൂസറിൻ സ്്‌റ്റേഷന് സമീപമാണ് അപകടം നടന്നത്. അപകടത്തിൽ പരുക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. മൂന്ന് പേർക്ക് ഗുരുതര പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയതായി പൊലീസ് അറിയിച്ചു. ഏഴോളം പേർക്ക് ചെറിയ പരുക്കുകളും ഉണ്ടായതായി റിപ്പോർട്ടുണ്ട്. അപകട കാരണം വ്യക്തമല്ല. അപകടത്തെ തൂടർന്ന് ബുധനാഴ്‌ച്ച വൈകുന്നേരം വരെ ലൂസറിൻ സ്റ്റേഷൻ വഴിയുള്ള സർവ്വീസുകൾക്ക് ഗ...

ബ്രദർ സാബു അറുതൊട്ടിയിൽ കാർഡിഫിൽ ഏപ്രിൽ 7, 8, 9, ദിവസങ്ങളിൽ

March 21 / 2017

വലിയ നോമ്പ് കാലത്തു് യുകെയിലെ തിരക്കുള്ള ജീവിതത്തിലും ഒരാത്മീയ ചൈതന്യം കൈവരുത്തുവാനും ദൈവകൃപയിൽ അടുത്തറിയുവാനും വേണ്ടി എല്ലാ വർഷവും കാർഡിഫിൽ നടത്താറുള്ള വാർഷിക ധ്യാനത്തിൽ അടുത്ത ഏപ്രിൽ 7, 8, 9, എന്നീ ദിവസങ്ങളിൽ ബ്രദർ സാബു അറുതൊട്ടിയിൽ ധ്യാനിപ്പിക്കുന്നു. ഫാ. എബ്രഹാം കടിയകുഴിയിൽ വചനപ്രഘോഷണത്തിനും മറ്റു ശുശ്രുഷകൾക്കും നേതൃത്വം നൽകുന്നതായിരിക്കും. തദവസരത്തിൽ ഗ്രേറ്റ് ബ്രിട്ടന്റെ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഏപ്രിൽ 8 ന് ദിവ്യബലി അർപ്പിക്കുന്നതും ആയിരിക്കും. വലിയ നോമ്പിനോടനുബന്ധിച്ചുള്ള ഈ ശുശ്രൂഷയ...

ഇറ്റാലിയൻ വിമാനകമ്പനിയായ അലിറ്റാലിയ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറക്കാനും ശമ്പളം കുറയ്ക്കാനും സാധ്യത; സമരം നടത്താൻ ഒരുങ്ങി ജീവനക്കാരുടെ യൂണിയനുകളും

March 20 / 2017

ഇറ്റാലിയൻ വിമാനകമ്പനിയായ അലിറ്റാലിയ പ്രതിസന്ധിയെ തുടർന്ന് ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനും ശമ്പളം കുറയ്ക്കാനും പദ്ധതിയിടുന്നതായി സൂചന. ഇതേ തുടർന്ന് ജീവനക്കാർ സമരവുമായി രംഗത്തിറങ്ങാനും സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജീവനക്കാരുടെ എണ്ണം അഞ്ചിലൊന്നാക്കി കുറയ്ക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നക്, 12000 ത്തോളം ജീവനക്കാരും 2000 ത്തോളം ഗ്രൗണ്ട് സ്റ്റാഫ് അംഗങ്ങളുമായി ഉള്ളത്. ഇതിൽ വരുന്ന മാസത്തിൽ 400 പേർക്ക് തൊഴിൽ നഷ്ടമാകുമെന്നാണ് സൂചന. കൂടാതെ പൈലറ്റ് അടക്കമുള്ള ജീവനക്കാരുടെ ശ...

ആന്റി വാക്‌സിൻ മൂവ്‌മെന്റ് ശക്തമായി; ഇറ്റലിയിൽ അഞ്ചാം പനി പിടിപെടുന്നവരുടെ എണ്ണത്തിൽ മൂന്നിരട്ടി വർധന

March 18 / 2017

റോം: വാക്‌സിനേഷന് എതിരേയുള്ള പ്രചാരണം ശക്തമായതോടെ ഈ വർഷം രാജ്യത്ത് അഞ്ചാം പനി പിടിപെടുന്നവരുടെ എണ്ണത്തിൽ മൂന്നിരട്ടി വർധനയെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. വാക്‌സിനേഷൻ നൽകുന്നത് ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന വ്യാജ പ്രചരണത്തെ തുടർന്ന് മാതാപിതാക്കൾ കുട്ടികൾക്ക് പ്രതിരോധകുത്തിവയ്പുകൾ നൽകാൻ മടിക്കുന്ന സാഹചര്യത്തിലാണ് അഞ്ചാം പനി പടരുന്നതെന്നാണ് വിലയിരുത്തൽ. ഈ വർഷം തുടക്കം മുതലുള്ള കണക്കു പ്രകാരം അഞ്ചാം പനി പിടിപെട്ടവരുടെ എണ്ണം എഴുന്നൂറു കവിഞ്ഞിട്ടുണ്ട്. 2016-ൽ ഇതേ കാലയളവിൽ അഞ്ചാം പനി...

ഡർബിയിൽ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ സമുദായ പഠന ക്ലാസ്സ് ആരംഭിച്ചു

March 16 / 2017

ഡെർബി: ഡെർബി ക്‌നാനായ കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തിൽ വരും തലമുറയ്ക്ക് സമുദായ അവബോധം നൽകുവാൻ പഠന ക്ലാസ്സ് ആരംഭിച്ചു. യൂണിറ്റ് അംഗമായ സണ്ണി രാഗമാലികയാണ് പഠന ക്ലാസ്സിന് നേതൃത്വം നൽകുന്നത്. ക്‌നാനായ സമുദായ ചരിത്രം, ആചാരങ്ങൾ, സമുദായത്തിന്റെ സംഭാവനകൾ എന്നിങ്ങനെ വിവിധ മേഖലകൾ യുവ തലമുറയെ മനസ്സിലാക്കി കൊടുത്തു സമുദായ സ്‌നേഹം വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് പഠന ക്ലാസ്സ് ആംഭിച്ചതെന്ന് യൂണിറ്റ് പ്രസിഡന്റ് ജെയിംസ് ആകശാല പറഞ്ഞു. ...

Latest News