Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാർഡിഫ് മലയാളികൾ കരുണ'യിൽ കാരുണ്യം വിതറി

കാർഡിഫ് മലയാളികൾ കരുണ'യിൽ കാരുണ്യം വിതറി

യുകെയിലെ ആദ്യകാല അസോസിയേഷൻ എന്ന നിലയിൽ വളരെ നല്ല നിലയിൽ പ്രവർത്തിച്ചു വരുന്ന കാർഡിഫ് മലയാളീ അസോസിയേഷൻ അതിന്റെ അടുത്ത സഹായ പദ്ധതിയുമായി ഇന്ന് വൈകുന്നേരം ഹീത്ത് സോഷ്യൽ ക്ലബ്ബിൽ കൂടുന്നു. ഈസ്റ്റർ -വിഷു ആശംസകൾ നേർന്നുകൊണ്ട് 'കരുണ' എന്ന പേരിൽ നടത്തുന്ന ചാരിറ്റി ഷോ ഇന്ന് വൈകുന്നേരം 5 മണി മുതൽ 10 മണി വരെ നടത്തപ്പെടുന്നു.

ഹീത്ത് ഹോസ്പിറ്റലിൽ സുഖം പ്രാപിച്ചു വരുന്ന ടീന പോളിന് ഒരു സഹായ ഹസ്തവുമായാണ് ഈ 'കരുണ'. കരുണയിൽ കാരുണ്യം വിതറി കാർഡിഫിലെ മലയാളികൾ ഒന്നടങ്കം ഒരുമിക്കുകയാണ്. തദവസരത്തിൽ യുകെയിലെ പ്രശസ്ത ത്രൂപ് ആയ ലിറ്റിൽ ഏയ്ഞ്ചൽസ് നൃത്തസംഗീത സായാഹ്നം ഒരുക്കുന്നു. കൂടാത്ത കാർഡിഫിലെ മറ്റു കലാകാരന്മാരുടെ പരിപാടികളും സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.

കാർഡിഫ് മലയാളീ അസോസിയേഷൻ നടത്തുന്ന ഈ 'കരുണ' സായാഹ്നം ഒരു വലിയ വിജയമാകുവാൻ എല്ലാവരെയും വളരെ വിനീതമായി ക്ഷേണിക്കുന്നു എന്ന് പ്രസിഡന്റ് സുജിത് തോമസ് ഉം സെക്രട്ടറി സോബൻ ജോർജ്ഉം കൂടി അറിയിച്ചിരിക്കുകയാണ്.

Venue:  Heath Social Club CF14 4XW Cardiff

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP