Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജീവിത തിരക്കിനിടയിൽ ഒറ്റപ്പെട്ടുപോകുന്നവരുടെ ഏകാന്തതയുമായി തൂവൽ; വിയന്നയിലെ കലാകാരന്മാർ ഒരുക്കുന്ന ഹ്രസ്വ ചിത്രം അണിയറയിൽ

ജീവിത തിരക്കിനിടയിൽ ഒറ്റപ്പെട്ടുപോകുന്നവരുടെ ഏകാന്തതയുമായി തൂവൽ; വിയന്നയിലെ കലാകാരന്മാർ ഒരുക്കുന്ന ഹ്രസ്വ ചിത്രം അണിയറയിൽ

ന്തിനോ വേണ്ടി പരക്കം പായുന്ന മനുഷ്യൻ. ആ തിരക്കുകൾക്കിടയിലും അവൻ അനുഭവിക്കുന്ന ഏകാന്തത... ആരാലും ശ്രദ്ധിക്കപ്പെടാതെ ഇന്നും നിലനിൽക്കുന്ന അവന്റെ യുള്ളിലെ ഒരു പിടി സ്‌നേഹവും ദൈന്യതയും. വിയന്നയിലെ ഒരു പറ്റ കലാകാരന്മാർ ഓസ്ട്രിയയിലെ പ്രമുഖ മലയാളി സംരംഭകരായ പ്രോസിയുടെ ബാനറിൽ അണിയിച്ചൊരുക്കുന്ന തൂവൽ എന്ന ഹൃസ്വ ചിത്രത്തിന്റെ കാതലാണിത്.

തൂവൽ എന്ന പേരു പോലെ തന്നെ മനോഹരമാണ് ഇതിന്റെ കഥയും. എല്ലാവരാലും തഴയപ്പെട്ട ഒരു പാവം വയോധികൻ. നിരാശയുടെ പടുകുഴിയിലൂടെയാണ് അദ്ദേഹമിന്ന് ജീവിക്കുന്നതെങ്കിലും ഒരു പ്രകാശവും പ്രതീക്ഷയും ആ കണ്ണുകളിൽ ദൃശ്യമാണ്. പിങ്കി ബാല്യത്തിന്റെ കുസൃതിയും നൈർമ്മല്യവും ഒത്തിണങ്ങിയ കൊച്ചുമിടുക്കി. ജീവിതത്തിൽ സ്‌നേഹം കൊതിക്കുന്ന രണ്ടു ഹൃദയങ്ങളാണവർ. അവരുടെ ആകസ്മികമായ കണ്ടുമുട്ടലും കൊച്ചു കൊച്ചു സന്തോഷവും ദുഃഖവും എല്ലാം ഏതാണ്ട് പതിനൊന്നു മിനിറ്റ് ദൈർഘ്യമുള്ള ഈ ചിത്രത്തിൽ മനോഹരമായി ഉൾക്കൊള്ളിച്ചിരിക്കുന്നു.

പൂർണ്ണമായും വിയന്നയിൽ അണിയിച്ചൊരുക്കിയ ഈ ഹൃസ്വ ചിത്രം വിയന്നയുടെ മനോഹാരിത അതേ പടി ഒപ്പിയെടുത്തിട്ടുണ്ട്.കഥ, തിരക്കഥ, ഗാനം ഇവയെല്ലാം നിർവ്വഹിച്ചിരിക്കുന്നത് മോനിച്ചൻ കളപ്പുരയ്ക്കലാണ്. സംവിധാനം ജി. ബിജുവും. വിയന്നയുടെ ചാരുതയും സംഭവ ബഹുലമായ ദൃശ്യങ്ങളും ഒപ്പിയെടുത്തിരിക്കുന്നത് മോനിച്ചൻ കളപ്പുരയ്ക്കലും ബിനു മാർക്കോസുമാണ്. ഷാജി ചേലപ്പുറത്ത് ഹന്ന ഇയ്യാത്തുകളത്തിൽ എന്നിവർ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരിക്കുന്നു.

പ്രിൻസ് പള്ളിക്കുന്നേൽ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നു. തൂവലിന്റെ ആദ്യ പ്രദർശനം 2017 മാർച്ച് 18 ന് വൈകുന്നേരം 6. 30 ന് വിയന്ന ഇന്റർനാഷണൽ ഓഡിറ്റോറിയത്തിൽ നടത്തപ്പെടും. തുടർന്ന് യൂട്യൂബിലൂടെ ഈ ചിത്രം പ്രേക്ഷകരിലേക്കെത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP