Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൂന്നാമത് യുകെ കോലഞ്ചേരി സംഗമം ശനിയാഴ്‌ച്ച; ഒരുക്കങ്ങൾ പൂർത്തിയായി

മൂന്നാമത് യുകെ കോലഞ്ചേരി സംഗമം ശനിയാഴ്‌ച്ച; ഒരുക്കങ്ങൾ പൂർത്തിയായി

നിയാഴ്ച ചിച്ചസ്റ്ററിലെ ലേവന്റ് മെമോറിയൽ ഹാളിൽ വച്ചു നടക്കുന്ന മൂന്നാമത് യുകെ കോലഞ്ചേരി സംഗമത്തിന്റെ അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയാവുന്നു. ജനറൽ കൺവീനർ നെയ്‌സന്റ് ജേക്കബിന്റെ നേതൃത്വത്തിൽ പത്തോളം കമ്മറ്റി അംഗങ്ങൾ ഉൾപ്പെടുന്ന സംഘാടക സമിതി രൂപീകരിച്ച് സംഗമത്തിന്റെ വിജയത്തിനായി പ്രവർത്തിച്ചിരുന്നു.

പബ്ലിസിറ്റി അഡ്‌മിഷൻ: നെയ്‌സന്റ് ജേക്കബ് (ബ്രിസ്റ്റോൾ) പ്രോഗ്രാം കമ്മറ്റി: പീറ്റർ മാപ്പനാലിൽ (പോർട്‌സ്മൗത്ത്) രജിസ്‌ട്രേഷൻ ആൻഡ് ഫിനാൻസ്: ജോൺസൺ മാണി (പീറ്റർബറോ), തങ്കച്ചൻ ഇ. എ. (ബ്രിസ്റ്റോൾ) കൾച്ചറൽ ആൻഡ് സ്പോർട്സ്: ലീല ബേബി (പോർട്‌സ്മൗത്ത്), ജോർജ് കുര്യാക്കോസ് (സ്വിൻഡൻ), ഫുഡ് ആൻഡ് അക്കമഡേഷൻ: റാണി പീറ്റർ (പേർട്‌സ്മൗത്ത്), ജെബി ചാക്കപ്പൻ (ബർമിങ്ഹാം), വോളന്റിയർ: ജോസ് മുണ്ടനാട്ട് (പോർട്‌സ്മൗത്ത്), ബിജു വർഗ്ഗീസ് (ഗ്ലാസ്‌ഗോ) ജോസ് കലപ്പനാക്കുഴി (കെന്റ്) തുടങ്ങിയവർ വിവധ കമ്മറ്റികൾക്ക് നേതൃത്വം കൊടുക്കും.

സംഗമത്തിനോടനുബന്ധിച്ച് സാംസ്‌കാരിക ഘോഷയാത്ര, ചെണ്ടമേളം, വടംവലി, കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാ - കായിക പ്രകടനങ്ങൾ തുടങ്ങിയവ ചടങ്ങിനു മാറ്റു കൂട്ടും. പഠന, പാഠ്യേതര വിഷയങ്ങളിൽ മികവ് പുലർത്തിയ കോലഞ്ചേരിയുടെ കുട്ടികൾക്ക് പുരസ്‌കാരം നൽകി ആദരിക്കും. കോലഞ്ചേരിയുടെ തനത് ശൈലിയിലുള്ള വിഭവ സമൃദ്ധമായ സദ്യയും തുടർന്ന് ഗ്രേസ് മെലഡീസ് യുകെയുടെ ഗാനമേളയും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിക്കുന്നു.

വിലാസം:  The Lavant Memorial Hall, Pook Lane, Chichester PO 18 0 AH

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP