Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മിഡ്‌വെയിൽസിനെ നടവിളികളാൽ പ്രകമ്പനം കൊള്ളിച്ച് കൊണ്ട് 7-ാമത് യുകെകെസിവൈഎൽ ക്യാമ്പ് സമാപിച്ചു

മിഡ്‌വെയിൽസിനെ നടവിളികളാൽ പ്രകമ്പനം കൊള്ളിച്ച് കൊണ്ട് 7-ാമത് യുകെകെസിവൈഎൽ ക്യാമ്പ് സമാപിച്ചു

മിഡ് വെയിൽസിന്റെ മല നിരകളെ പ്രകമ്പനം കൊള്ളിച്ച് കൊണ്ട് നടവിളികൾ വാനിലുയർത്തി ക്‌നാനായ യുജനങ്ങളുടെ ഈ വർഷത്തെ ലീഡർഷിപ്പ് ക്യാമ്പ് വിജയകരമായി സമാപിച്ചു. മിഡ്‌വെയിൽസിലെ ന്യൂ ടൗൺ എന്ന സ്ഥലത്തുള്ള കെഫൻലി പാർക്ക് എന്ന സ്ഥലത്തു വച്ചാണ് ഫെബ്രുവരി 3, 4, 5 തീയതികളിലായി 35 ഓളം യൂണിററ്റുകളിൽ നിന്നുള്ള 115 ഓളം യുവജനങ്ങൾ പങ്കെടുത്ത യുകെകെസിവൈഎൽ ക്യാമ്പ് അരങ്ങേറിയത്. വെള്ളിയാഴ്ച 5 മണിയോടു കൂടി ആരംഭിച്ച ക്യാമ്പ് ഞായറാഴ്ച വൈകുന്നേരം 3 മണിയോടു കൂടിയാണ് സമാപിച്ചത്.യുകെയിലെ സീറോ മലബാർ ക്‌നാനായ വികാരി ജനറാൾ ഫാ: സജി പുത്തൻപുരയിലിന്റെയും ഫാ: സജി തോട്ടത്തിലിന്റെയും നാഷണൽ ഡയറക്‌ടേഴ്‌സായ സിന്റോ ജോൺ, ജോമോൾ സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ യുകെകെസിവൈഎൽ കേന്ദ്ര കമ്മറ്റി അംഗങ്ങളായ പ്രസിഡന്റ് ഷിബിൻ വടക്കേക്കര, സെക്രട്ടറി ജോണി മലേമുണ്ട മറ്റ് അംഗങ്ങളായ ഡേവിഡ് മുരിക്കുന്നേൽ, സ്റ്റീഫൻ ടോം, സ്റ്റെഫിൻ ഫലിപ്പ് എന്നിവരുടെ ചിട്ടയായ ഉജ്ജലമായ പ്രവർത്തനങ്ങളാൽ ഈ യുവജന സംഗമം പങ്കെടുത്ത എല്ലാവർക്കും പുതുമയും അറിവും ആവേശവും പകർന്നു നൽകി.

ക്‌നാനായ അവബോധം സൃഷ്ടിക്കുന്ന ക്ലാസ്സുകളും ഗെയിമുകളും സ്‌പോർട്‌സും കലാപരിപാടികളും മ്യൂസിക്കും പ്രാർത്ഥനയും റോസറികളും വിശുദ്ധ കുർബാനയും ഇടകലർന്ന മൂന്നു ദിസങ്ങൾ യുവജനങ്ങൾക്ക് ഏറ്റവും പ്രയോജനപ്രദമായെന്ന് ഫാ: സജി പുത്തൻപുരയിൽ എടുത്തു പറഞ്ഞു. ഇതുപോലെ യുവജനങ്ങൾക്ക് അവരുടെ ആദ്ധ്യാമികവും ശാരീരകവും ബൗദ്ധീകവുമായ ഉയർച്ച ഉപകരിക്കുമാറ് എല്ലാ ചേരുവകളും ഉൾക്കൊള്ളിച്ച് ഒരു യുവജന പ്രോഗ്രാം ആദ്യമായാണ് യുകെയിൽ കാണുന്നതെന്ന് ക്യാമ്പിൽ യുവജനങ്ങൽക്ക് മാർഗ്ഗ് നിർദ്ദേശം നൽകിയ പല ഭാഗങ്ങളിൽ നിന്നും എത്തിയ യൂണിറ്റ് ഡയറക്‌ടേഴ്‌സ് ഒന്നടങ്കം പറഞ്ഞു. ഈ ലീഡർഷിപ്പ് ക്യാമ്പിൽ പ്രധാനമായും ക്ലാസ്സുകൾ നയിച്ചത് കേരളത്തിൽ നിരവധി ട്രേഡിങ് ക്ലാസ്സുകൾ നടത്തിയിട്ടുള്ള ലെസ്റ്ററിൽ നിന്നും ആൽബിൻ എബ്രഹാമും സിന്റോ ജോണും അടങ്ങുന്ന ടീം ആയിരുന്നു.

ഒരു ക്‌നാനായ യുവാവിനെ അഥവാ ക്‌നാനായ യുവതിയെ സംബന്ധിച്ച് ഒരാളുടെ നേതൃപാടവം യുകെകെസിവൈഎൽ എന്ന സംഘടനയിലൂടെ എങ്ങനെ പ്രയോജനപ്പെടത്താമെന്നാണ് മൂന്ന് ദിവസത്തെ ഈ യുകെകെസിഐഎൽ ക്യാമ്പ് ലക്ഷ്യമിട്ടത്. എല്ലാ ദിവസത്തെയും പ്രാർത്ഥനകളിലും യുവജനങ്ങൾക്ക് വേണ്ടി പ്രത്യേകം അർപ്പിച്ച ആഘോഷകരമായ കുർബാനകളിലും യുവജനങ്ങൾ അത്യുത്സാഹത്തോടെ ഏറ്റെടുത്തത് എടുത്തുപറയേണ്ട കാര്യം തന്നെയാണ്.

സ്പോർട്സ് മത്സരങ്ങളും ഇൻഡോർ ഗെയിമുകളും, ഗ്രൂപ്പ് അടിസ്ഥാനത്തിൽ നടന്ന ക്‌നാനായ ബേസ്ഡ് സ്‌കിറ്റുകളും ശനിയാഴ്ച നടന്ന ക്‌നാനായ നൈറ്റും യുവജനങ്ങൾ അവിസ്മരണീയമാക്കി. 8 ഗ്രൂപ്പുകളിലായി നടന്ന സ്‌കിറ്റ് ക്‌നാനായ തനിമയും ക്‌നാനായ സ്പിരിറ്റും വിളിച്ചോതുന്നതായിരുന്നു. ഓരോ യൂണിറ്റുകളിൽ നിന്നും യുവജനങ്ങളെ സപ്പോർട്ട് ചെയ്യാനെത്തിയ യൂണിറ്റ് ഡയറക്‌ടേഴ്‌സ് ക്യാമ്പിന് എല്ലാവിധ പിന്തുണയും നൽകി.


ക്യാമ്പിന്റെ സമാപന ദിവസം നടന്ന നാഷണൽ കൗൺസിൽ മീറ്റിംഗിൽ യുകെകെസിഎയുടെ പ്രതിനിധിയായി ജോസി നെടുംതുരുത്തി പുത്തൻപുയിൽ പങ്കെടുത്തു. ഇതുപോലെയുള്ള ക്യാമ്പുകൾ യുവജനങ്ങൾക്ക് സഭയെയും സമുദായത്തെയും കുറിച്ച് അറിയാനും സാമൂഹിക ബോധം വളർത്താനും ഉപകരിക്കുമെന്നും മാതൃ സംഘടനയായ യുകെകെസിഎ എല്ലാവിധ പിന്തുണയും നൽകുന്നു എന്നു പറഞ്ഞു.

ഈ ക്യാമ്പിൽ വച്ച് യുകെകെസിവൈഎൽ 6-ാമത് ജന്മദിനം കേക്ക് മുറിച്ച് ആഘോഷിച്ചു. യുകെകെസിവൈഎല്ലിന്റെ കഴിഞ്ഞ വർഷത്തെ ആക്റ്റിവിറ്റികൾ കോർത്തിണക്കി കൊണ്ട് ജോണി മലേമുണ്ട ഒരുക്കിയ വീഡിയോ ആൽബം പഴയ യുകെകെസിവൈഎൽ നേതാക്കളെ ഓർക്കുവാനും ഓർമ്മ പുതുക്കുവാനും സാധിച്ചു. മത്സരങ്ങളിലും ക്യാമ്പ് ആക്റ്റിവിറ്റിയിലും മികവു പുലർത്തിയവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു കൊണ്ട് എല്ലാ വർഷവും എല്ലാവിധ ആശംസകളും നേർന്നു കൊണ്ട് അതിഗംഭീരമായ 7-ാമത് യുകെകെസിവൈഎൽ ക്യാമ്പ് സമാപിച്ചു.

അഭിമാനാർഹമായ പ്രേഷിത കുടിയേറ്റ പാരമ്പര്യത്തിന്റെ കരുത്തിൽ കേരളത്തിൽ നിന്നു ബ്രിട്ടണിലേക്ക് കുടിയേറിയ ക്‌നാനായ കുടുംബങ്ങളുടെ വിശ്വാസ ചൈതന്യം പുത തലമുറയിലേക്ക് ഒട്ടും ചോർന്നു പോകാതെ കൈമാറുകയെന്നതാണ് യുകെകെസിവൈഎല്ലിന്റെയും ഇതുപോലെയുള്ള പ്രോഗ്രാമുകളിലൂടെയും ലക്ഷ്യമിടുന്നത

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP