Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുകെകെസിഎ കൺവൻഷൻ ജൂലൈ എട്ടിന് ചെൽത്തൻഹാമിൽ; ഒരുക്കങ്ങൾ തുടങ്ങി

യുകെകെസിഎ കൺവൻഷൻ ജൂലൈ എട്ടിന് ചെൽത്തൻഹാമിൽ; ഒരുക്കങ്ങൾ തുടങ്ങി

കെറ്ററിങ്ങ്: യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ 16 ാം മത് വാർഷികാഘോഷങ്ങൾ ജൂലൈ 8 ന് ചെൽട്ടൻഹാമിലുള്ള ജോക്കി ക്ലബ് റേയ്‌സ് കോഴ്‌സ് സെന്ററിൽ നടത്തപ്പെടും. യുകെയിലെ ഏറ്റവും മികച്ച റേയ്‌സ് കോഴ്‌സ് സെന്ററുകളിൽ ഒന്നാണ് ചെൽട്ടൻഹാമിലെ ജോക്കി ക്ലബ്. പതിനായിരത്തിലധികം കാറുകൾ പാർക്ക് ചെയ്യുവാനുള്ള സൗകര്യം അതിവിശാലമായ മൈതാനം രാജകീയ പ്രൗഢിയാർന്ന ഹാൾ എന്നിങ്ങനെ അത്യാധുനിക സൗകര്യങ്ങളുടെ വേദിയിലാണ് 16 ാം മത് യുകെകെസിഎ കൺവൻഷൻ നടത്തപ്പെടുന്നത്.

സഭാ സമുദായ സ്‌നേഹം ആത്മാവിൽ അഗ്നിയായി ക്‌നാനായ ജനത എന്ന ആപ്ത വാക്യത്തിലധിഷ്ഠിതമായ റാലി മത്സരം ആവേശജനകമാകും. അടുത്ത മാസം 25 ന് നടത്തപ്പെടുന്ന നാഷണൽ കൗൺസിലിൽ വിശദമായ തീരുമാനങ്ങൾ എടുക്കപ്പെടും. യുകെകെസിഎ പ്രസിഡന്റ് ബിജു മടക്കക്കുഴി, സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തൻപുര, ട്രഷറർ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോയിന്റ് സെക്രട്ടറി സഖറിയ പുത്തൻകളം, ജോയിന്റ് ട്രഷറർ ഫിനിൽ കളത്തികോട്ട്, ഉപദേശക സമിതി അംഗങ്ങളായ ബെന്നി മാവേലിൽ, റോയി സ്റ്റീഫൻ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടന്നു വരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP