Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡെന്മാർക്കിൽ പൗരത്വം ലഭിക്കാൻ ഇനി ബുദ്ധിമുട്ടാകും; ഇമിഗ്രേഷൻ നിയമങ്ങളിൽ കാതലായ മാറ്റത്തിന് തയാറായി ഡാനിഷ് സർക്കാർ

ഡെന്മാർക്കിൽ പൗരത്വം ലഭിക്കാൻ ഇനി ബുദ്ധിമുട്ടാകും; ഇമിഗ്രേഷൻ നിയമങ്ങളിൽ കാതലായ മാറ്റത്തിന് തയാറായി ഡാനിഷ് സർക്കാർ

കോപ്പൻഹാഗൻ: രാജ്യത്തെ പൗരത്വ നിയമങ്ങളിൽ കാതലായ മാറ്റത്തിനൊരുങ്ങി ഡാനിഷ് സർക്കാർ. സിറ്റിസൺഷിപ്പ് നിയമങ്ങൾ കർക്കശമാക്കുന്നതോടെ ഇനി രാജ്യത്ത് വിദേശികൾക്ക് പൗരത്വം നേടിയെടുക്കുകയെന്നത് ഏറെ ബുദ്ധിമുട്ടേറിയ കാര്യമായിരിക്കും. നിലവിലുള്ള നിയമത്തിന്റെ കീഴിൽ പൗരത്വം സ്വീകരിക്കാൻ തയാറായിരിക്കുന്നവർക്കു പോലും പൗരത്വം നിഷേധിക്കുന്ന തരത്തിലാണ് പുതിയ ഇമിഗ്രേഷൻ നിയമങ്ങളിൽ സർക്കാർ പൊളിച്ചെഴുത്ത് നടത്തിയിരിക്കുന്നത്. പുതിയ ഇമിഗ്രേഷൻ നിയമങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ ഏതൊക്കെയാണെന്ന് നിലവിൽ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും തന്മൂലം ഒക്ടോബറിൽ പൗരത്വം സ്വീകരിക്കാൻ തയാറായിരിക്കുന്ന 1950 വിദേശികൾക്ക് ദോഷകരമാകുമെന്ന കാര്യത്തിൽ ഉറപ്പായിരിക്കുകയാണ്.

ഇപ്പോഴുള്ള സിറ്റിസൺഷിപ്പ് നിയമങ്ങൾ അനുസരിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരിക്കുന്നവരാണിവർ. ഡാനീഷ് ഭാഷാ കോഴ്‌സുകൾ, പൗരത്വ പരീക്ഷകൾ, പശ്ചാത്തല പരിശോധനകൾ എന്നിവയും ഇവർ പൂർത്തിയാക്കിയിട്ടുണ്ട്. എന്നാൽ സർക്കാർ കൊണ്ടുവരാനുദ്ദേശിക്കുന്ന നിയമഭേദഗതികൾ നടപ്പാക്കിയ ശേഷം ഒക്ടോബറിൽ മാത്രമേ ഇവരുടെ പൗരത്വ അപേക്ഷകളിൽ അന്തിമ തീരുമാനമെടുക്കുകയുള്ളൂ എന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

പൊതുവേ ഇമിഗ്രേഷൻ നിയമങ്ങളിൽ കടുംപിടുത്തമുള്ള ഡാനിഷ് സർക്കാർ വർഷത്തിൽ രണ്ടു തവണയാണ് സിറ്റിസൺഷിപ്പ് നൽകുന്നതിനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കുക. ഏപ്രിലിലും ഒക്ടോബറിലും പാർലമെന്റിൽ സിറ്റിസൺഷിപ്പിന് യോഗ്യരായിട്ടുള്ളവരുടെ പേരു സഹിതം ഹാജരാക്കുകയാണ് പതിവ്. ഒരു ഔദ്യോഗിക നടപടിക്രമമെന്ന നിലയിൽ ഇതു ചെയ്യുകയാണെങ്കിലും ഇത്തരക്കാരുടെ ലിസ്റ്റ് പാസാക്കുകയാണ് പതിവ്.

ഡാനിഷ് ഭാഷാ പരീക്ഷകൾ കടുപ്പത്തിലാക്കുന്നതുൾപ്പെടെയുള്ള പരിഷ്‌ക്കാരങ്ങളാണ് പുതിയ സർക്കാർ കൊണ്ടുവരാനുദ്ദേശിക്കുന്നതെന്ന് പറയപ്പെടുന്നു. പൊതുവേ അനായാസമായ ഡാനിഷ് 2 പരീക്ഷയാണ് പൗരത്വം നേടാൻ ഉദ്ദേശിക്കുന്നവർ എഴുതുന്നത്. എന്നാൽ അതിനു പകരം കടുപ്പമേറിയ ഡാനിഷ് 3 പരീക്ഷയായിരിക്കും ഇനി മുതൽ നടപ്പാക്കുക.

 

തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (28-08-15) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP