Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സാമ്പത്തിക പ്രതിസന്ധി; എയർബർലിനിൽ ജോലിക്കാരുടെ കൂട്ടപിരിച്ചുവിടൽ; ഈ മാസം അവസാനത്തോടെ 1400 പേർക്ക് തൊഴിൽ നഷ്ടമാകുമെന്ന് റിപ്പോർട്ട്

സാമ്പത്തിക പ്രതിസന്ധി; എയർബർലിനിൽ ജോലിക്കാരുടെ കൂട്ടപിരിച്ചുവിടൽ; ഈ മാസം അവസാനത്തോടെ 1400 പേർക്ക് തൊഴിൽ നഷ്ടമാകുമെന്ന് റിപ്പോർട്ട്

ടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വിമാനകമ്പനിയായ എയർബർലിനിൽ കൂട്ടപിരിച്ചുവിടലെന്ന് റിപ്പോർട്ട്.ഈ മാസം അവസാന്തതോടെ 1400 ത്തോളം പേർക്ക് തൊഴിൽ നഷ്ടമാകുമെന്നാണ് പുറത്ത് വരുന്ന സൂചന. 2018 ഓടെ കരാർ അവസാനിക്കുന്ന ഗ്രൗണ്ട് പേഴ്‌സണൽ സ്റ്റാഫംഗങ്ങളും, അഡ്‌മിനിസ്‌ട്രേഷണൽ അംഗങ്ങൾക്കുമാണ് തൊഴിൽ നഷ്ടമാകുന്നത്.

കനത്ത നഷ്ടം നേരിടുന്ന കമ്പനി കടക്കെണിയിൽനിന്നും രക്ഷനേടാനുള്ള മാർഗങ്ങളുടെ ഭാഗമായാണ് കടുത്ത നടപടികളിലേക്കു കടക്കുന്നത്. ബർലിനിൽനിന്നും ഡ്യൂസൽ ഡോർഫിൽനിന്നുമുള്ള ലാഭകരമായ സർവീസുകളിലേക്ക് ഒതുങ്ങാനും കമ്പനി നേരത്തെ തീരുമാനിച്ചിരുന്നു.

കമ്പനിയിൽ പാർട്ട്‌ടൈം ജോലിക്കാരുൾപ്പെടെ 8500 ജോലിക്കാരാണ് ഉള്ളത്. നിലവിൽ ലുഫ്ത്താൻസയുമായി ചേർന്ന് നിരവധി സർവ്വീസുകൾ നടത്തിയെങ്കിലും ഇതൊന്നും ലാഭകരമായില്ല. 2017 മുതൽ ഇതിൽ 38 വിമാനങ്ങൾ ലുഫ്താൻസയ്ക്കായി സർവീസ് നടത്തും. ഈ സാഹചര്യത്തിൽ ഇത്രയധികം ജീവനക്കാർ എയർ ബർലിനിൽ ആവശ്യമില്ലെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP