Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫാ. സാബു മണ്ണടയുടെ ചിത്രപ്രദർശനം ഇന്നു മുതൽ മിലാനിൽ; ഭൂകമ്പത്തിൽ ജീവൻ പൊലിഞ്ഞവർക്കുള്ള സമർപ്പണമെന്ന് മലയാളി വൈദികൻ

ഫാ. സാബു മണ്ണടയുടെ ചിത്രപ്രദർശനം ഇന്നു മുതൽ മിലാനിൽ; ഭൂകമ്പത്തിൽ ജീവൻ പൊലിഞ്ഞവർക്കുള്ള സമർപ്പണമെന്ന് മലയാളി വൈദികൻ

റോം: മലയാളി വൈദികൻ ഫാ. സാബു മണ്ണട എംസിബിഎസിന്റെ ചിത്രപ്രദർശനം സെപ്റ്റംബർ ഒന്നു മുതൽ അഞ്ചുവരെ മിലാനിലെ ലോദിയിൽ നടക്കും.

ഇദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രപ്രദർശനമാണ്. ഇരുപത്തിരണേ്ടാളം ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. The Holy Hug, The Divine Touch, Valley of Life, The Wings of Freedom എന്നിവ കൂടാതെ The Time Stoped എന്ന പേരിൽ ഒരു ചിത്രം കൂടി പ്രദർശനത്തിനായി ഒരുക്കിയിട്ടുണ്ട്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധമാണ് ഈ വരകളിലെല്ലാം തെളിഞ്ഞു നിൽകുന്നത്. അടുത്തയിടെ ഉണ്ടായ ഭൂകമ്പത്തിൽ ജീവൻ പൊലിഞ്ഞവർക്കുള്ള സമർപ്പണം കൂടിയാണ് ചിത്ര പ്രദർശനം.

ഫിസാത്തൊ ദിവ്യകാരുണ്യ മിഷനറി സഭയിലെ വൈദികനാണ് ഫാ. സാബു എംസിബിഎസ്. 2003 ലാണ് പൗരോഹിത്യം സ്വീകരിച്ചത്. മൂന്നു വർഷം അതിരംപുഴയിലെ സെമിനാരിയിൽ പരിശീലകനായി ശുശ്രൂഷ ചെയ്തതിനുശേഷം തൃപ്പൂണിത്തുറ ആർഎൽവി കോളജിൽ ചിത്രകലാപഠനം ആരംഭിച്ചു. തുടർന്നു ഇറ്റലിയിൽ ശുശ്രൂഷകനായി നിയോഗിക്കപ്പെട്ട അദ്ദേഹം ഏഴു വർഷത്തോളം വിവിധ ഇടവകകളിലായി ശുശ്രൂഷ ചെയ്തു വരുന്നു. ഇതിനിടയിൽ അക്വിലി ഫൈൻ ആർട്‌സ് കോളജിൽനിന്നും ചിത്ര കലയിൽ ബിരുദമെടുത്തു. ഇപ്പോൾ മിലാനടുത്ത് ഒരു ഇടവകയിൽ ശുശ്രൂഷ ചെയ്തുവരികയാണ് ഫാ. സാബു മണ്ണട.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP