Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജർമൻ സ്‌കൂൾ കുട്ടികളിൽ ആറിൽ ഒരാൾ വീതം ബുള്ളിയിംഗിന് വിധേയമാകുന്നതായി റിപ്പോർട്ട്

ജർമൻ സ്‌കൂൾ കുട്ടികളിൽ ആറിൽ ഒരാൾ വീതം ബുള്ളിയിംഗിന് വിധേയമാകുന്നതായി റിപ്പോർട്ട്

ബെർലിൻ: ജർമൻ സ്‌കൂൾ കുട്ടികളിൽ ആറിൽ ഒരു കുട്ടി വീതം സ്‌കൂളിൽ വച്ച് ബുള്ളിയിംഗിന് വിധേയമാകുന്നതായി പുതിയ റിപ്പോർട്ട്. പിഐഎസ്എ (പ്രോഗ്രാം ഫോർ ഇന്റർനാഷണൽ സ്റ്റുഡന്റ് അസസ്‌മെന്റ് എന്ന സംഘടന നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. ബുള്ളിയിങ് നിലവിൽ സ്‌കൂളുകൾ നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണെന്നും വലിയൊരു വിഭാഗം കുട്ടികൾ ഇതിന് ഇരകളാകുന്നുവെന്നുമാണ് റിപ്പോർട്ട് വെളിപ്പെടുത്തുന്നത്.

ആൺകുട്ടികളാണ് കൂടുതലായും ഇത്തരത്തിൽ ബുള്ളിയിംഗിന് വിധേയരാകുന്നവരിൽ ഭൂരിപക്ഷവും. ശാരീരികമായി ആൺകുട്ടികൾ ഇതിന് ഇരയാകുമ്പോൾ പെൺകുട്ടികൾ അപകീർത്തികരമായ അപവാദങ്ങൾക്കാണ് ഇരയാകുന്നത്. രാജ്യത്തേക്ക് അടുത്ത കാലത്ത് കുടിയേറിയിരിക്കുന്ന കുട്ടികൾക്കും ഇത്തരത്തിൽ ബുള്ളിയിങ് നേരിടേണ്ടി വരുന്നുണ്ട്. ഇത് രാജ്യമെമ്പാടും ഉള്ള ഒരു പ്രതിഭാസമായി മാറിയിരിക്കുകയാണ്.

ജർമനിയിൽ ബുള്ളിയിങ് ഏറ്റവും കൂടുതലായി കണ്ടുവരുന്നത് ലാറ്റ്‌വിയയിലാണ്. ഇവിടെ മൂന്നിൽ ഒരു കുട്ടി എന്ന തോതിലാണ് ബുള്ളിയിംഗിന് ഇരയാകുന്നത്. അതായത് 30.6 ശതമാനം. ന്യൂസിലാൻഡ്, സിംഗപ്പൂർ, മക്കാവൂ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളാണ് ബുള്ളിയിംഗിന് മുമ്പന്തിയിൽ നിൽക്കുന്നവ. ഇവ ഈ പട്ടികയിൽ ആദ്യത്തെ അഞ്ചു സ്ഥാനങ്ങൾ കൈയടക്കിയിരിക്കുന്നു. യുകെ ആറാം സ്ഥാനത്തും.

ഏറ്റവും കുറവ് ബുള്ളിയിങ് ഉള്ളത് സൗത്തുകൊറിയയിലും ഇവിടെ 12 ശതമാനത്തിൽ താഴെ മാത്രമാണ് സ്‌കൂളുകളിൽ ബുള്ളിയിങ് ഉള്ളത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP