Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കാർ ഷെയറിംഗിനോട് ജർമൻകാർക്ക് പ്രിയമേറുന്നു; യൂറോപ്പിൽ കാർ ഷെയറിംഗിന് ഏറ്റവും പ്രചാരമുള്ളത് ജർമനിയിൽ

കാർ ഷെയറിംഗിനോട് ജർമൻകാർക്ക് പ്രിയമേറുന്നു; യൂറോപ്പിൽ കാർ ഷെയറിംഗിന് ഏറ്റവും പ്രചാരമുള്ളത് ജർമനിയിൽ

ബെർലിൻ: ജർമനിയിൽ കാർ ഷെയറിങ് സംവിധാനത്തിന് പ്രിയമേറി വരുന്നതായി റിപ്പോർട്ട്. 1970-കളിൽ സ്വിറ്റ്‌സർലണ്ടിൽ തുടക്കം കുറിച്ച കാർ ഷെയറിങ് സംവിധാനമാണ് ഇപ്പോൾ ജർമനിയിൽ സർവ സാധാരണമായിരിക്കുന്നത്. സ്വന്തമായി കാറു വാങ്ങാനും അതു മെയിന്റൈൻ ചെയ്യാനുമുള്ള ചെലവും വച്ചു നോക്കുമ്പോൾ കാർ ഷെയറിങ് തന്നെ ലാഭകരമാണെന്നതാണ് ഏവരേയും ഇതിലേക്ക് അടുപ്പിക്കുന്നത്. ലോകമെമ്പാടും കാർ ഷെയറിംഗിന് പ്രിയമേറി വരികയാണെങ്കിലും ജർമനിയിൽ കാർ നിർമ്മാതാക്കൾ തന്നെ ഇതു പ്രോത്സാഹിപ്പിക്കുന്നതിനാൽ വളരെ വിജയകരമായി കാർ ഷെയറിങ് മുന്നോട്ടു പോകുന്നു എന്നതാണ് മറ്റൊരു വസ്തുത.

കാർ പാർക്കിംഗിന്റെ ബുദ്ധിമുട്ടുകൾ, വർധിച്ചുവരുന്ന ഇൻഷ്വറൻസ് തുക, മെയിന്റനൻസ് ചെലവുകൾ, വർധിച്ച ഇന്ധന ചെലവ് എന്നിവയെല്ലാം കണക്കിലെടുക്കുമ്പോൾ സാധാരണക്കാർ കാർ ഷെയറിംഗിലേക്കു തന്നെ തിരിയുകയാണ്. കൂടാതെ അന്തരീക്ഷ മലിനീകരണത്തിന് ഒരു പരിധി വരെ ഇതു തടയിടാമെന്നതും പരിസ്ഥിതി സ്‌നേഹികളെ കാർ വാങ്ങുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നു.

അതേസമയം പൊതു ഗതാഗത സൗകര്യം ഏറെ ഫലപ്രദമായിട്ടുള്ള ജർമനിയിൽ ഇതുപയോഗപ്പെടുത്തുന്നവരും ഏറെയുണ്ട്. എന്നിരുന്നാലും യുവ തലമുറ യാത്രയ്ക്ക് കാറിനെ തന്നെയാണ് ആശ്രയിക്കുന്നത്. എന്നാൽ യുവാക്കൾ പരമ്പരാഗത രീതിയിലുള്ള കാർ റെന്റൽ സ്ഥാപനങ്ങളെയൊന്നും ഇപ്പോൾ ആശ്രയിക്കുന്നില്ല. അതിനു പകരം ഇവരും കാർഷെയറിംഗിനെ കൂടുതലായി ആശ്രയിച്ചു വരികയാണ്. ജീവനക്കാർക്ക് കാർ വാങ്ങി കൊടുക്കാൻ സാധിക്കാത്ത ബിസിനസ് സ്ഥാപനങ്ങളും ഇപ്പോൾ കാർ ഷെയറിങ് സംവിധാനത്തിന് ഏറെ പ്രോത്സാഹനം നൽകുന്നു.

1988-ൽ ഒരു കാറുമായി സ്റ്റാറ്റൂട്ടോ എന്ന കമ്പനിയാണ് ജർമനിയിൽ ആദ്യമായി കാർ ഷെയറിങ് ആരംഭിച്ചത്. എന്നാൽ കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ് ഘടനയായ ജർമനിയിൽ നിലവിൽ 140 കാർ ഷെയറിങ് ഓപ്പറേറ്റർമാരാണുള്ളത്. ഇതിന് 1.04 മില്യൺ ഉപയോക്താക്കളും. ഇവരുടെ ആവശ്യങ്ങൾക്കായി 15,400-ഓളം കാറുകളുമുണ്ട്. അതേസമയം മറ്റു യൂറോപ്യൻ രാജ്യങ്ങളിൽ കാർ ഷെയറിങ് എന്ന ചിന്താഗതി ചുവടു പിടിച്ചുവരുന്നതേയുള്ളൂ. ഇറ്റലിയിൽ 250,000 കസ്റ്റമേഴ്‌സും ഫ്രാൻസ്, ബ്രിട്ടൺ എന്നിവിടങ്ങളിൽ 200,000 വീതം കസ്റ്റമേഴ്‌സും ഉള്ളതായാണ് കണക്ക്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP