Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രകോപനപരമായ രീതിയിൽ വസത്രം ധരിച്ച് സ്‌കൂളിലെത്തുന്നതിന് വിലക്കുമായി സ്വിസ് ഹൈ സ്‌കൂൾ; പെൺകുട്ടികൾ ഇറക്കം കുറഞ്ഞതും സ്ട്രാപ് ലെസുമായുള്ള വസ്ത്രങ്ങൾ ധരിക്കരുതെന്ന് നിർദ്ദേശം; എതിർപ്പുമായി വിദ്യാർത്ഥിനികൾ

പ്രകോപനപരമായ രീതിയിൽ വസത്രം ധരിച്ച് സ്‌കൂളിലെത്തുന്നതിന് വിലക്കുമായി സ്വിസ് ഹൈ സ്‌കൂൾ; പെൺകുട്ടികൾ ഇറക്കം കുറഞ്ഞതും സ്ട്രാപ് ലെസുമായുള്ള വസ്ത്രങ്ങൾ ധരിക്കരുതെന്ന് നിർദ്ദേശം; എതിർപ്പുമായി വിദ്യാർത്ഥിനികൾ

പ്രകോപനപരമായ രീതിയിൽ വസത്രം ധരിച്ച് സ്‌കൂളിലെത്തുന്നതിന് വിലക്കുമായി സ്വിസ് ഹൈ സ്‌കൂൾ അധികൃതർ രംഗത്ത്. സ്വിസ് കാന്റൺ ഓഫ് ബേണിലുള്ള ഒരു ഹൈസ്‌കൂളിലെ പ്രധാന അദ്ധ്യാപകനാണ് വിദ്യാർത്ഥികൾക്ക് ഇമെയ്‌ലിലൂടെ വസ്ത്രധാരണ രീതികളെപ്പറ്റി മുന്നറിയിപ്പ് നല്കിയത്.

ചൂടുള്ള കാലാവസ്ഥയിലാണെങ്കിലും മറ്റുള്ളവർക്ക് പ്രകോപനമാകുന്ന രീതിയിലുള്ള വസ്ത്രധാരണം പാടില്ലെന്നാണ് ഇമെയ്‌ലിൽ അറിയിച്ചിരിക്കുന്നത്. എന്നാൽ സ്‌കൂളിന്റെ അറിയിപ്പിനെതിരെ പെൺകുട്ടികൾ എതിർപ്പ് പ്രകടിപ്പിച്ച് കഴിഞ്ഞു.സ്ട്രാപ്ലെസ് ടോപ്പുകളും ഇറക്കം കുറഞ്ഞതുമായ വസ്ത്രങ്ങൾ ധരിക്കരുതെന്നും അറിയിപ്പിൽ പറയുന്നു.

പെൺകുട്ടികളുടെ വസ്ത്രധാരണത്തിന് മാത്രമായ നിബന്ധന മുന്നോട്ട് വച്ചത് പെൺകുട്ടികളുടെ എതിർപ്പിന് കാരണമായിട്ടുണ്ട്. എന്നാൽ ഈ അറിയിപ്പ് ലംഘിച്ചാലുള്ള പിഴകൾ എന്താണെന്നും മറ്റും അറിയിപ്പിൽ പറയുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP