Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡാനിഷ് നഗരത്തിൽ കീടനാശിനികൾ ഉപയോഗിക്കുന്നതിന് വിലക്ക്; ആൽബർഗ് കൗൺസിൽ വിലക്കേർപ്പെടുത്തിയിരിക്കുന്നത് വീടുകളുടെ പരിസരങ്ങളിലും പൂന്തോട്ടങ്ങളിലും, പൊതുസ്ഥലങ്ങളിലും ഉള്ള കീടനാശിനി ഉപയോഗത്തിന്

ഡാനിഷ് നഗരത്തിൽ കീടനാശിനികൾ ഉപയോഗിക്കുന്നതിന് വിലക്ക്; ആൽബർഗ് കൗൺസിൽ വിലക്കേർപ്പെടുത്തിയിരിക്കുന്നത് വീടുകളുടെ പരിസരങ്ങളിലും പൂന്തോട്ടങ്ങളിലും, പൊതുസ്ഥലങ്ങളിലും ഉള്ള കീടനാശിനി ഉപയോഗത്തിന്

ഡെന്മാർക്കിലെ പ്രധാന നഗരങ്ങളിലൊന്നായ ആൽബർഗ് കൗൺസിൽ കീടനാശിനികളുടെ ഉപയോഗത്തിന് വിലക്കേർപ്പെടുത്തി. വീടുകളിലെ പൂന്തോട്ടങ്ങളിലും, പൊതുസ്ഥലങ്ങളിലും കീടനാശിനി ഉപയോഗിക്കുന്നതിനാണ് ആൽബർഗ് കൗൺസിൽ വിലക്കേർപ്പെടുത്തിയത്.

മോൺസാന്റോ റൗണ്ട് അപ്പ് പോലെയുള്ള വാണിജ്യ സ്ഥലങ്ങളിലെ കീടനാശിനി ഉപയോഗം ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.കീടനാശിനികൾ ഉപയോഗം മൂലം വെള്ളത്തിൽ വിഷാംശം കലരാനുള്ള സാധ്യത ഉണ്ടെന്നും ആൽബർഗ് എൻവയോൺമെന്റ് കമ്മിറ്റി പറയുന്നു.

ആദ്യ ഘട്ടത്തിൽ സ്വമേധയ വീട്ടുടമകളോട് കീടനാശിനി ഉപയോഗം നിർത്താനാണ് കൗൺസിൽ നിർദ്ദേശിക്കുക. പിന്നീട് മൂന്നോ നാലോ വർഷത്തിനുള്ളിൽ നിരോധനം നടപ്പിലാക്കാനാണ് പദ്ധതി. എന്നാലെങ്ങനെ നിരോധനം കൊണ്ടുവരുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP