Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഡ്രൈവർമാർക്ക് ഇനി അല്പം വേഗത കുറച്ച് ശീലിച്ചോളൂ; ഫ്രാൻസിലെ റോഡുകളിലെ സ്പീഡ് ലിമിറ്റ് ജൂലൈ ഒന്നു മുതൽ കുറയും; നിയമലംഘകർക്ക് 640 പൗണ്ട് വരെ പിഴ

ഡ്രൈവർമാർക്ക് ഇനി അല്പം വേഗത കുറച്ച് ശീലിച്ചോളൂ; ഫ്രാൻസിലെ റോഡുകളിലെ സ്പീഡ് ലിമിറ്റ് ജൂലൈ ഒന്നു മുതൽ കുറയും; നിയമലംഘകർക്ക് 640 പൗണ്ട് വരെ പിഴ

രാജ്യത്തെ റോഡുകളിലെ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ജൂലൈ ഒന്നുമുതൽ റോഡുകളിലെ വേഗപരിധി കുറയും. ഗ്രാമീണ റോഡുകളിൽ വാഹനങ്ങളുടെ വേഗ പരിധി മണിക്കൂറിൽ എൺപതു കിലോമീറ്ററായിട്ടാണ് കുറയ്ക്കുക. നിലവിൽ 90 കി.മി ആണ് വേഗപരിധി.

നിയമലംഘിച്ച് അതിവേഗതയിൽ വാഹനമോടിക്കുന്നവർക്ക് 640 പൗണ്ട് വരെ പിഴ ഈടാക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. കൂടാതെ വാഹനമോടിക്കുമ്പോൾ ഭക്ഷണം കഴിക്കുകയും മേ്ക്ക്പ്പ്് ചെയ്യുകയും ചെയ്യുന്നവർക്കും പിടികൂടും. ഇവർക്ക് 50 പൗണ്ട് വരെ പിഴ ഈടാക്കാം.

കൂടാതെ വാഹമോടിക്കുമ്പോൾ ഹെഡ് ഫോൺ ഉപയോഗിച്ച് പാട്ടുകേൾക്കുന്നതും വയർലസുകൾ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. 12 വയസിൽ കാഴെയുള്ള കുട്ടികളെ കാറിലിരുത്തി പുകവലിക്കുന്നതും നിയമലംഘനമാണ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP