Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വിമ്മിങ് പൂളിൽ ഇറങ്ങുന്നവർക്ക് ഡ്രസ് കോഡുമായി ജനീവ; ബുർക്കിനി ധരിച്ചും ടോപ് ലെസായും പൂളിൽ ഇറങ്ങുന്നവർക്ക് വിലക്ക്

സ്വിമ്മിങ് പൂളിൽ ഇറങ്ങുന്നവർക്ക് ഡ്രസ് കോഡുമായി ജനീവ; ബുർക്കിനി ധരിച്ചും ടോപ് ലെസായും പൂളിൽ ഇറങ്ങുന്നവർക്ക് വിലക്ക്

സ്വിമ്മിങ് പൂളിൽ ഇറങ്ങുന്നവർക്ക് ഡ്രസ് കോഡുമായി ജനീവ സിറ്റി. ഇനി ബുർക്കിനി ധരിച്ചും ടോപ് ലെസായും സ്വിമ്മിങ് പൂളിലിറങ്ങാൻ പാടില്ല. സ്വിമ്മിങ് പൂളിൽ ഇറങ്ങുന്നവർ നിർബന്ധമായും വൺ പീസ് അല്ലെങ്കിൽ ടു പീസ് സ്വിമ്മിങ്‌സ്വീറ്റ് ധരിച്ചിരിക്കണമെന്നും ഇത മുട്ടിന് മുകളിൽ നില്ക്കുന്നവ ആയിരിക്കണമെന്നും കൈകൾ മൂടി നില്ക്കുന്ന ഡ്രസുകൾ ആയിരക്കരുതെന്നും നിബന്ധനയിൽ പറയുന്നു.

സെപ്റ്റബർ മുതലാണ് ഈ നിയമം പ്രാബല്യത്തിലാവുന്നത്. പുതിയ നിയന്ത്രണം ബുർക്കിനി ധരിച്ചും നീന്തൽ വസത്രങ്ങളില്ലാതെ നീന്തൽകുളത്തിൽ ഇറങ്ങുന്നരെയുമാണ് ബാധിക്കുക. കൂടാതെ പൊതുഇടങ്ങളിൽ ധരിക്കുന്ന വസ്ത്രങ്ങൾ നീന്തൽ കുളങ്ങളിൽ ഉപയോഗിക്കുന്നത് ശുചിത്വത്തെ ബാധിക്കുന്നുവെന്ന് കൗൺസിലർമാർ പറയുന്നു.

കഴിഞ്ഞദിവസം നടന്ന വോട്ടിങിലൂടെയാണ് ഇക്കാര്യം തീരുമാനിച്ചത്. വോട്ടിങിൽ 41 ൽ 30 പേരും ഡ്രസ് കോഡു വേണമെന്നകാര്യത്തിനെ അനുകൂലിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP