Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലുഫ്താൻസ സമരം വീണ്ടും നീളുന്നു; പതിനായിര ക്കണക്കിന് യാത്രക്കാർ പെരുവഴിയിലായി; പൈലറ്റുമാർക്കു പിന്നാലെ എയർ ട്രാഫിക് കൺട്രോളർമാരും സമരം തുടങ്ങി

ലുഫ്താൻസ സമരം വീണ്ടും നീളുന്നു; പതിനായിര  ക്കണക്കിന് യാത്രക്കാർ പെരുവഴിയിലായി; പൈലറ്റുമാർക്കു പിന്നാലെ എയർ ട്രാഫിക് കൺട്രോളർമാരും സമരം തുടങ്ങി

ബെർലിൻ: ബുധനാഴ്ച മുതൽ ലുഫ്താൻസ പൈലറ്റുമാർ ആഹ്വാനം ചെയ്ത സമരത്തിനു പിന്നാലെ എയർ ട്രാഫിക് കൺട്രോളർമാർ കൂടി സമരം ആരംഭിച്ചതോടെ പതിനായിരക്കണക്കിന് യാത്രക്കാർ പെരുവഴിയിലായി. പൈലറ്റുമാർ ആഹ്വാനം ചെയ്ത 24 മണിക്കൂർ സമരത്തോടനുബന്ധിച്ചു തന്നെ കമ്പനി ഇന്റർനാഷണൽ സർവീസുകൾ ഉൾപ്പെടെ 750 സർവീസുകളാണ് ആദ്യ ദിവസം തന്നെ റദ്ദാക്കിയത്.

വ്യാഴാഴ്ചയും നീണ്ട പൈലറ്റ് സമരം മറ്റൊരു 153 അന്താരാഷ്ട്ര സർവീസുകൾ കൂടി റദ്ദാക്കുന്നതിൽ കലാശിച്ചു. എന്നാൽ പൈലറ്റുമാരുടെ സമരത്തിനു പിന്നാലെ എയർ ട്രാഫിക് കൺട്രോളർമാർ പണിമുടക്ക് ആരംഭിച്ചത് വെള്ളിയാഴ്ചയും ലുഫ്താൻസ് സർവീസിനെ സാരമായി ബാധിച്ചു. 790 സർവീസുകളാണ് മൂന്നാമത്തെ ദിവസത്തെ പണിമുടക്കിൽ റദ്ദാക്കേണ്ടി വന്നത്.

പതിനായിരക്കണക്കിന്  യാത്രക്കാരെ പെരുവഴിയിലാക്കിക്കൊണ്ട് ലുഫ്താൻസ ജീവനക്കാർ നടത്തുന്ന സമരത്തിനെതിരേ ശക്തമായ ജനരോഷമാണ് ഉടലെടുത്തിരിക്കുന്നത്. വെള്ളിയാഴ്ച റദ്ദാക്കേണ്ടി വന്ന സർവീസുകളിൽ 90 എണ്ണം ഇറ്റലിയിൽ ഉടലെടുത്ത മറ്റൊരു ലേബർ പ്രശ്‌നം മൂലമാണെന്നാണ് എയർലൈനിന്റെ വിശദീകരണം. ലേബർ പ്രശ്‌നം മൂലം ഇറ്റലിയിലെ എയർ ട്രാഫിക് കൺട്രോളർമാരാണ് പണിമുടക്കുന്നത്. പൈലറ്റുമാരുടേയും എയർ ട്രാഫിക് കൺട്രോളർമാരുടേയും സമരം വെള്ളിയാഴ്ച ഒരു ദിവസം തന്നെ 94,000 യാത്രക്കാരെയാണ് ബാധിച്ചിട്ടുള്ളതെന്ന് എയർ ലൈൻ തന്നെ വെളിപ്പെടുത്തുന്നു.

ജീവനക്കാരുടെ സമരം മൂലം യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ക്ഷമ ചോദിക്കുന്നതായി ലുഫ്താൻസ അറിയിച്ചിട്ടുണ്ട്. അതേസമയം ലുഫ്താൻസയുടെ സബ്‌സിഡിയറികളായ ജെർമൻ വിങ്‌സ്, യൂറോ വിങ്‌സ്, എയർ ഡോളോമിറ്റി, സ്വിസ്, ഓസ്ട്രിയൻ എയർലൈൻസ്, ബ്രസൽസ് എയർലൈൻസ് ഇവ പതിവു പോലെ സർവീസ് നടത്തുന്നുണ്ട്. പൈലറ്റുമാരുടെ സമരം തുടങ്ങിയ ആദ്യദിനമായ ബുധനാഴ്ച തന്നെ 80,000 ത്തിലധികം യാത്രക്കാരെയാണ് ബാധിച്ചത്. അടുത്തകാലത്തായി പൈലറ്റുമാരുടെ യൂണിയനുകൾ ഒരു ഡസനിലധികം തവണയാണ് പണിമുടക്കുകൾ നടത്തിയത്.

നേരത്തെ വിരമിക്കാൻ തയാറാകുന്ന പൈലറ്റുമാരുടെ ട്രാൻസിഷൻ പേയ്‌മെന്റുകൾ നിർത്തലാക്കാൻ കമ്പനി തയ്യാറെടുക്കുന്നതിനെതിരേയാണ് പൈലറ്റുമാർ സമരം ചെയ്യുന്നത്. യൂറോപ്യൻ ബജറ്റ് എയർലൈനുകളായ റയാൻ എയർ, ഈസി ജെറ്റ്, മറ്റ് പ്രധാന ഗൾഫ് എയർലൈനുകളായ എമിറേറ്റ്‌സ്, എത്തിഹാദ്, ഖത്തർ എയർവേസ് തുടങ്ങിയവയുടെ സാന്നിധ്യം മൂലം ലുഫ്താൻസയ്ക്ക് ഏറെ വെല്ലുവിളികളാണ് അടുത്ത കാലത്ത് നേരിടേണ്ടി വന്നത്. പൈലറ്റുമാരുടെ ട്രാൻസിഷൻ പേയ്‌മെന്റ് വെട്ടിക്കുറിച്ച് സാമ്പത്തിക ലാഭം ഉണ്ടാക്കാൻ കമ്പനി ശ്രമിക്കുന്നതിന് തടയിടാനാണ് പൈലറ്റുമാർ സമരത്തിനിറങ്ങിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP