Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അന്തരീക്ഷ മലിനീകരണം; പാരിസിൽ പൊതുഗതാഗതം സൗജന്യമാക്കി മാറ്റാൻ ആലോചന; ജനങ്ങൾക്ക് യാത്രാച്ചെലവ് കുറയ്ക്കാൻ അവസരം

അന്തരീക്ഷ മലിനീകരണം; പാരിസിൽ പൊതുഗതാഗതം സൗജന്യമാക്കി മാറ്റാൻ ആലോചന; ജനങ്ങൾക്ക് യാത്രാച്ചെലവ് കുറയ്ക്കാൻ അവസരം

ഫ്രഞ്ച് തലസ്ഥാനമായ പാരിസിൽ വായുമലിനീകരണം തടയുന്നതിന്റെ ഭാഗമായി വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയതിന് പിന്നാലെ പൊതുഗതാഗതം സൗജന്യമാക്കാൻ സർ്ക്കാർ ആലോചിക്കുന്നു. ശൈത്യകാലത്തിന്റെ ആഗമന സമയത്ത് അന്തരീക്ഷ മലിനീകരണം നിയന്ത്രണാധീനമായതിനെ തുടർന്നാണ് ഏതാനും ദിവസത്തേക്ക് പൊതുവാഹനങ്ങളിലും മെട്രോ ട്രെയിനിലും യാത്ര സൗജന്യമാക്കാറുണ്ട്്. ഈ നടപടി വിജയിക്കുന്നതിന്റെ ഭാഗമായാണ് സ്ഥിരമായി പൊതുഗതാഗതം സൗജന്യമായി ജനങ്ങൾക്ക് ഉപയോഗിക്കാൻ അവസരം ഒരുങ്ങുന്നത്.

സൗജന്യയാത്രയ്ക്ക് അവസരമൊരുങ്ങുന്നതോടെ ജനങ്ങൾ അവരുടെ കാറുകൾ ഉപേക്ഷിച്ച് പൊതുഗതാഗതത്തെ ആശ്രയിക്കുന്നതോടെ രാജ്യത്തെ മലിനീകരണം കുറയ്ക്കാൻ സാധിക്കുമെന്നാണ് കണ്ടെത്തൽ. ഈ സംവിധാനം വഴി സർക്കാരിന് 4 മില്യൺ യൂറോയോളം ചെലവ് ആണ് ദിനം പ്രതി ഉണ്ടാവുക.

കഴിഞ്ഞ പത്തുവർഷത്തിനിടയിലെ ഏറ്റവും കൂടിയ വായുമലിനീകരണവും മൂടൽമഞ്ഞുമാണ് പാരീസീൽ അനുഭവപ്പെടുന്നതെന്നാണ് റിപ്പോർട്ട്. വായുമലിനീക രണത്തിന്റെ കാഠിന്യം മൂലം രാജ്യത്ത് പല പദ്ധതികളും നടപ്പിലാക്കി വരുന്നുണ്ട്.ഒറ്റ-ഇരട്ട സംഖ്യാ ക്രമമനുസരിച്ചാണ് കാറുകൾ റോഡിൽ ഇറങ്ങാൻ അനുവദിക്കൽ, വിറകു കത്തിക്കുന്നതിനുള്ള നിയന്ത്രണം എന്നിവ അവയിൽ ചിലതാണ്.

ഇത് കൂടാതെ പുതിയതായി മലീനികരണം കൂടുതലുണ്ടാക്കുന്ന വാഹനങ്ങൾ കണ്ടെത്തുന്നതിനായി സ്റ്റിക്കർ സംവിധാനം ഏർപ്പെടുത്തുന്നു. ഈ മാസം പകുതിയോടെ ഈ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ എല്ലാ വാഹനങ്ങളിലും സ്റ്റിക്കർ പതിക്കുന്നതാകും. ഈ സ്റ്റിക്കറിൽ മലിനകരണ അളവ് വ്യക്തമാക്കുന്നതായിരിക്കും. പച്ച നിറത്തിലുള്ള സ്റ്റിക്കർ പതിച്ച കാർ മലിനികരണം ഒട്ടും ഉണ്ടാക്കാത്തതും, േ്രഗ കളർ സ്റ്റിക്കർ പതിച്ച കാർ ഏറ്റവും മലിനികരണം ഉണ്ടാക്കുന്നതും ആയിരിക്കും. ഇങ്ങനെ തരംതിരിക്കുന്നതോടെ ഏറ്റവും മലിനികരണം ഉണ്ടാക്കുന്ന വാഹനങ്ങൾ കണ്ടെത്താനും അവ നീക്കം ചെയ്യാനും പദ്ധതിയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP