Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാർലമെന്റിൽ ഭൂരിപക്ഷം ലഭിച്ചില്ല; റിട്ടയർമെന്റ് പ്രായം വർധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിച്ച് ഡാനിഷ് സർക്കാർ

പാർലമെന്റിൽ ഭൂരിപക്ഷം ലഭിച്ചില്ല; റിട്ടയർമെന്റ് പ്രായം വർധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിച്ച് ഡാനിഷ് സർക്കാർ

ഒസ്ലോ: രാജ്യത്ത് റിട്ടയർമെന്റ് പ്രായം വർധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുകയാണെന്ന് ഡെന്മാർക്ക് പ്രധാനമന്ത്രി ലാർസ് റാസമസൻ. പാർലമെന്റിൽ ഇതു സംബന്ധിച്ച് ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്നാണ് റിട്ടയർമെന്റ് പ്രായം കൂട്ടാനുള്ള നീക്കം ഉപേക്ഷിക്കുന്നതെന്നും പ്രധാനമന്ത്രി വെളിപ്പെടുത്തി. നിലവിൽ 67 വയസാണ് റിട്ടയർമെന്റ് പ്രായം. അത് ആറു മാസം കൂടി വർധിപ്പിച്ച് 67.5 വയസാക്കാനുള്ള നീക്കത്തിലായിരുന്നു സർക്കാർ.

എന്നാൽ പദ്ധതിക്ക് കൂട്ടുകക്ഷി മന്ത്രിസഭയിൽ ഭൂരിപക്ഷം നേടാൻ സാധിക്കാതിരുന്ന സാഹചര്യത്തിൽ ഇത് ഉപേക്ഷിക്കുകയാണെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഡാനിഷ് ജനതയുടെ ആയുർദൈർഘ്യം വർധിച്ചതും തൊഴിലിടങ്ങളിൽ ജോലിക്കാരുടെ ദൗർലഭ്യവും കണക്കിലെടുത്താണ് റിട്ടയർമെന്റ് പ്രായം ഉയർത്താൻ തീരുമാനിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP